ശൈഖ് സുൽത്താെൻറ ആദരം ഏറ്റുവാങ്ങി മലയാളി
text_fieldsഷാർജ: ഷാര്‍ജ പുസ്തകോത്സവത്തിെൻറ ഭാഗമായി വിദേശ ഭാഷയിലെ മികച്ച പ്രസാധകൻ എന്ന ബഹുമതിക്ക് മലയാളിയായ സലീം അബ്ദുല്‍ റഹ്മാന് അര്‍ഹനായി. അജ്മാന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബുക് ലാന്‍ഡ് ഉടമയാണ് മലപ്പുറം ചങ്ങരംകുളം സ്വദേശി സലിം അബ്ദുല്‍ റഹ്മാന്. വര്‍ഷങ്ങളായി പുസ്തകോത്സവത്തിലെ സജീവ സാന്നിധ്യമാണ് ഇദ്ദേഹത്തിെൻറ ബുക്ക് ലാന്‍ഡ്.
ഷാര്‍ജ ബുക്ക് ഫെയറിെൻറ ഉദ്ഘാടന ചടങ്ങില്‍ ഷാര്‍ജ ഭരണാധികാരിയും ഷാര്‍ജ ബുക്ക് ഫെയര്‍ രക്ഷാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നേരിട്ടാണ് സര്‍ട്ടിഫിക്കറ്റും ഉപഹാരവും കൈമാറിയത്.
ഉപഹാര സമര്‍പ്പണത്തിന് ശേഷം ഷാര്‍ജ സുല്‍ത്താന്‍ സലീം റഹ്മാനെ അഭിനന്ദിക്കുകയും അല്പനേരം സംസാരിക്കാന്‍ അവസരം നല്‍കുകയും ചെയ്തു.
36 വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സലീം അബ്ദുല്‍ റഹ്മാന് അറുപതോളം ഇംഗ്ലീഷ് പുസ്തകങ്ങളും ഫ്രഞ്ചില്‍നിന്ന് 20 പുസ്തകങ്ങളും അറബിയില്‍ ഇരുപതിലേറെ പുസ്തകങ്ങളുമടക്കം വിലപ്പെട്ട ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
യു.എ.ഇയില്‍ നിന്നും അറബ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്ന മലയാളിയാണ് സലിം. വേള്‍ഡ് ബെസ്റ്റ് സെല്ലര്‍ ബുക്കായ യുവാല്‍ നോഹ് ഹരാരിയുടെ സാപിയന്‍സ് എന്ന പുസ്തകം അറബിയിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. 2020 ഏപ്രിലില്‍ പ്രകാശനം ചെയ്ത ഈ ഗ്രന്ഥം നിരവധി കോപ്പികള്‍ വിറ്റിരുന്നു.
മറ്റൊരു ബെസ്റ്റ് സെല്ലറായ ഇന്ത്യക്കാരനായ സാനിയ ഇസ്നൈന്‍ ഖാെൻറ ഖുര്‍ആന്‍ ആസ്പദമാക്കിയ ബെഡ് ടൈം സ്റ്റോറിയുടെ അറബിക് പതിപ്പ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ പ്രസിദ്ധീകരിച്ചിരുന്നു.
ഏറ്റവും പുതിയ ആറ് അറബിക് ഗ്രന്ഥങ്ങള്‍ കഴിഞ്ഞവര്‍ഷത്തെ വായനോത്സവത്തില്‍ ഇദേഹം പ്രസിദ്ധീകരിച്ചു. ഉദ്ഘാടന ചടങ്ങില്‍ ഷാര്‍ജ സുല്‍ത്താന്‍ ആദരിച്ച മലയാളിയായ ഏക വ്യക്തി കൂടിയാണ് സലിം റഹ്മാന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.