Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനേ​താ​ക്ക​ൾ​ക്ക്​...

നേ​താ​ക്ക​ൾ​ക്ക്​ സ്വീ​ക​ര​ണ​മൊ​രു​ക്കി ശൈ​ഖ്​ സു​ൽ​ത്താ​ൻ

text_fields
bookmark_border
Sheikh Sultan
cancel
camera_alt

ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ്​ ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി​ക്ക് ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി റ​മ​ദാ​ൻ ആ​ശം​സ​ക​ൾ നേ​രു​ന്നു. ഷാ​ർ​ജ കി​രീ​ടാ​വ​കാ​ശി​യും ഉ​പ​ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ സു​ൽ​ത്താ​ൻ അ​ൽ ഖാ​സി​മി സ​മീ​പം

ദു​ബൈ: റ​മ​ദാ​ൻ പ്ര​മാ​ണി​ച്ച്​ നേ​താ​ക്ക​ൾ​ക്കും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ൾ​ക്കും സ്വീ​ക​ര​ണ​മൊ​രു​ക്കി യു.​എ.​ഇ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഖാ​സി​മി. അ​ൽ ബ​ദീ പാ​ല​സി​ലാ​യി​രു​ന്നു

ശൈ​ഖ്​ സു​ൽ​ത്താ​ൻ സ്വീ​ക​ര​ണ​മൊ​രു​ക്കി​യ​ത്. ഷാ​ർ​ജ കി​രീ​ടാ​വ​കാ​ശി​യും ഉ​പ​ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ സു​ൽ​ത്താ​ൻ അ​ൽ ഖാ​സി​മി, ഉ​പ​ഭ​ര​ണാ​ധി​കാ​രി​ക​ളാ​യ ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ സാ​ലിം ബി​ൻ സു​ൽ​ത്താ​ൻ അ​ൽ ഖാ​സി​മി, ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ അ​ഹ്​​മ​ദ്​ ബി​ൻ സു​ൽ​ത്താ​ൻ അ​ൽ ഖാ​സി​മി എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ബ​ഹ്​​റൈ​ൻ അം​ബാ​സ​ഡ​ർ ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ അ​ബ്​​ദു​ല്ല അ​ൽ ഖ​ലീ​ഫ, യ​മ​ൻ അം​ബാ​സ​ഡ​ർ ഫ​ഹ​ദ്​ സ​ഈ​ദ്​ മെ​ൻ​ഹാ​ലി തു​ട​ങ്ങി​യ​വ​ർ ആ​ശം​സ നേ​ർ​ന്നു. ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി​യും ക്ഷ​ണി​താ​വാ​യി എ​ത്തി ആ​ശം​സ​യ​റി​യി​ച്ചു.

ഫി​നാ​ൻ​സ്​ വ​കു​പ്പ്​ മേ​ധാ​വി ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സ​ഊ​ദ്​ അ​ൽ ഖാ​സി​മി, ഷാ​ർ​ജ പോ​ർ​ട്ട് ആ​ൻ​ഡ്​ ക​സ്റ്റം​സ്​ ചെ​യ​ർ​മാ​ൻ ശൈ​ഖ ഖാ​ലി​ദ്​ ബി​ൻ അ​ബ്​​ദു​ല്ല അ​ൽ ഖാ​സി​മി, ഭ​ര​ണാ​ധി​കാ​രി​യു​ടെ ഓ​ഫി​സ്​ മേ​ധാ​വി ശൈ​ഖ്​ സാ​ലിം ബി​ൻ അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ അ​ൽ ഖാ​സി​മി, സി​വി​ൽ ഏ​വി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ ഇ​സ്സാം അ​ൽ ഖാ​സി​മി തു​ട​ങ്ങി​യ​വ​രും പ​​ങ്കെ​ടു​ത്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sheikh Sultanreception
News Summary - Sheikh Sultan hosted a reception for the leaders.
Next Story