അൽ സുബൈഹിയ ഉപനഗര കൗൺസിൽ ശൈഖ് സുൽത്താൻ ഉദ്ഘാടനം ചെയ്തു
text_fieldsഷാർജ: ഖോർഫക്കാനിലെ അൽസുബൈഹിയ ഉപനഗര കൗൺസിലിെൻറ ഉദ്ഘാടനം സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നിർവഹിച്ചു. ഉദ്ഘാടനശേഷം ശൈഖ് സുൽത്താൻ കൗൺസിലിലെ സൗകര്യങ്ങൾ വിലയിരുത്തി.
ജില്ലയിലെ ജനങ്ങൾക്കിടയിൽ സാമൂഹിക പരിചയവും ആശയവിനിമയവും പ്രോത്സാഹിപ്പിക്കുകയാണ് ഇതിെൻറ മുഖ്യ ലക്ഷ്യം. കെട്ടിടത്തിെൻറ വിസ്തീർണ്ണം 1037 ചതുരശ്ര മീറ്ററും പദ്ധതിയുടെ വിസ്തീർണ്ണം 3500 ചതുരശ്ര മീറ്ററുമാണ്. രണ്ട് മജ്ലിസുകൾ, ഒരു റിസപ്ഷൻ ഹാൾ, അഞ്ച് ഓഫിസ് മുറി, ഒരു സ്റ്റോർ, ഒരു പ്രിപ്പറേറ്ററി കിച്ചൻ, ശുചിമുറി സൗകര്യങ്ങൾ, പാർക്കിങ് സ്ഥലങ്ങൾ, സേവന മുറികൾ എന്നിവയുണ്ട്.
ഗ്രാമകാര്യ വകുപ്പ് ഡയറക്ടർ ശൈഖ് മാജിദ് ബിൻ സുൽത്താൻ അൽ ഖാസിമി, ഗ്രാമകാര്യ വകുപ്പ് ചെയർമാൻ ഖാമിസ് ബിൻ സേലം അൽ സുവൈദി, പ്രോട്ടോക്കോൾ മേധാവി മുഹമ്മദ് ഉത്ബത് അൽ സാബി എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.