മലീഹയിൽ കണ്ടെത്തിയ പുരാവസ്തു നിധി ശൈഖ് സുൽത്താൻ പരിശോധിച്ചു
text_fieldsഷാർജ: ഷാർജയുടെ ചരിത്ര നഗരമായ മലീഹയിൽ അടുത്തിടെ നടന്ന ഉത്ഖനനത്തിൽ കണ്ടെത്തിയ പൂരാവസ്തുക്കൾ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ചൊവ്വാഴ്ച രാവിലെ സന്ദർശിച്ചു. ഏറ്റവും പുതിയ കണ്ടെത്തലായ 'സാംസാമിയ' എന്ന മൺപാത്ര കുപ്പിയിലെ നാണയങ്ങൾ വിശദമായി പരിശോധിച്ചു. പുരാവസ്തു സർവേയിലും ഉത്ഖനനത്തിലും കണ്ടെത്തിയ പുരാവസ്തു നിധിയുടെ ഘടകങ്ങളെക്കുറിച്ച് ഷാർജ ആർക്കിയോളജി അതോറിറ്റി ഡയറക്ടർ ജനറൽ സബാ അബൂദ് ജാസിം വിശദീകരിച്ചു.
കണ്ടെത്തിയത് 409 ഡ്രാക്മ നാണയങ്ങളാണെന്നും ഓരോന്നിനും 16 മുതൽ 17 ഗ്രാം വരെ ഭാരം ഉണ്ടെന്നും വെള്ളി കൊണ്ടാണ് നിർമിച്ചതെന്നും സ്ഥിരീകരിച്ചു. പുതുതായി കണ്ടെത്തിയ നാണയങ്ങൾ, മലീഹ പ്രദേശത്ത് കണ്ടെത്തുന്ന അപൂർവ നാണയങ്ങളായതിനാൽ അവയുടെ സവിശേഷതകൾ അനുസരിച്ച് രണ്ടായി തരംതിരിച്ചിട്ടുണ്ട്. ഇവയുടെ വിശദമായ പഠന റിപ്പോർട്ട് വൈകാതെ പ്രസിദ്ധീകരിക്കുമെന്ന് പുരാവസ്തു വകുപ്പ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.