ഷാർജ-കേരളം അഥവാ മോചനത്തിലേക്കുള്ള സ്നേഹതാക്കോൽ
text_fieldsദുബൈ: 68 വയസുള്ള ടാക്സി ഡ്രൈവർ മുഹമ്മദ് മുസ്തഫ ഷൗക്കത്ത് കേരളം എന്ന നാടിനെ മരണം വരെ മറക്കില്ല. 15 വർഷമായി ഷാർജയിലെ ജയിലിൽ കഴിയുന്ന അദ്ദേഹത്തിനു മോചനത്തിെൻറ വാതിൽ തുറന്നു നൽകിയത് ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമിയുടെ കേരള സന്ദർശനമാണ്.
മുഖ്യമന്ത്രി പിണറായി വിജയെൻറ അഭ്യർഥനയെയും മലയാള നാട് പകർന്ന സ്നേഹവായ്പും മാനിച്ച് ശൈഖ് സുൽത്താൻ മോചിപ്പിച്ച 149 തടവുകാരിൽ മുസ്തഫ ഷൗക്കത്തുമുണ്ട്. പിന്നെ ഉറ്റവരെ കാണാനാകുമെന്ന പ്രതീക്ഷപോലുമില്ലാതെ കഴിഞ്ഞുപോന്ന മലയാളികളുൾപ്പെടെ നിരവധി അന്തേവാസികളും.
ഷാർജയിൽ ടാക്സി ഒാടിച്ച് ജീവിച്ചു പോന്ന മുഹമ്മദ് മുസ്തഫയെ സാമ്പത്തിക കുറ്റകൃത്യത്തെ തുടർന്നാണ് ഏതാനും വർഷത്തെ ശിക്ഷക്ക് വിധിച്ചത്. ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ബാധ്യത കൊടുത്തു തീർക്കാൻ കഴിയാതെ ജയിൽ വാസം നീളുകയായിരുന്നു. പ്രമേഹവും പ്രഷറും അലട്ടിയിരുന്ന തനിക്ക് ജയിലധികൃതർ എല്ലാ വിധ സൗകര്യങ്ങളും ഒരുക്കി നൽകിയിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു. പക്ഷെ മറുവശത്ത് നാളുകൾ കടന്നുപോയിരുന്നു.
കുട്ടികൾ വളരുന്നതും മാതാപിതാക്കൾ വിടപറയുന്നതുമൊന്നും കാണാൻ കഴിയാഞ്ഞ ഷൗക്കത്ത് ഇനി നാട്ടിലേക്ക് മടങ്ങും. മക്കൾക്ക് ഒരു പക്ഷേ തെൻറ മുഖം മറന്നു പോയിക്കാണും എന്നു സംശയമുണ്ട്, നെറുകയിൽ മുത്തം ചൊരിയുേമ്പാൾ അവർ ബാപ്പയെ തിരിച്ചറിയും. 62 വയസുള്ള ഇഖ്ബാൽ ഹസ്സൻ ൈഖർ ഒരു കാലത്ത് ഷാർജയിലെ ഒരു വൻ സ്ഥാപനത്തിലെ പങ്കാളിയായിരുന്നു. 16.4 ലക്ഷം ദിർഹം കടബാധ്യതയെ തുടർന്ന് ജയിലിലായി. കേരളത്തിെൻറ സ്നേഹത്താക്കോലിനാൽ ഇഖ്ബാലിെൻറ കാരാഗൃഹവാതിലും തുറക്കപ്പെട്ടു. 2011മുതൽ ജയിലിൽ കഴിയുന്ന ചിദംബരം റിവോന്തന് ആറു വർഷമാണ് ജയിലിൽ കഴിയേണ്ടി വന്നത്.
ഉടനെങ്ങും സാധ്യമാവില്ല എന്നു കരുതിയ മോചനമാണ് ഷാർജ ഭരണാധികാരിയുടെ അപ്രതീക്ഷിത സമ്മാനമായി ഇവരെയെല്ലാം തേടിയെത്തിയത്. ഏവരും ദൈവത്തിനോട് നന്ദി പറയുന്നു, ഒപ്പം ഷാർജാ സുൽത്താെൻറയും കേരളത്തിെൻറയും അഭിവൃദ്ധിക്കായി പ്രാർഥിക്കുകയും ചെയ്യുന്നു.
ശൈഖിെൻറ നടപടി തടവുകാർക്ക് പുതു ജീവിതം ആരംഭിക്കാൻ അവസരമൊരുങ്ങുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് ബ്രിഗേഡിയർ ജനറൽ സൈഫ് അസരി അശ്ശാംസി ഷാർജ ഭരണാധികാരിക്ക് കേരളത്തിൽ ഒരുക്കിയ ഉജ്വല സ്വീകരണം യു.എ.ഇയോടും ഇവിടുത്തെ നായകരോടും ഇന്ത്യൻ ജനത പുലർത്തുന്ന സ്നേഹത്തിെൻറ മികച്ച തെളിവാണെന്നും അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.