ഹാങ്ങിങ് ഗാർഡൻ ശൈഖ് സുൽത്താൻ സന്ദർശിച്ചു
text_fieldsഷാർജ: നിർമാണം പുരോഗമിക്കുന്ന ഷാർജയിലെ ഹാങ്ങിങ് ഗാർഡൻ യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി സന്ദർശിച്ചു.കൽബയിലെ ഹാങ്ങിങ് ഗാർഡൻ പദ്ധതിയുടെ പുരോഗതിയെ കുറിച്ചും അടുത്ത ഘട്ടങ്ങളെ കുറിച്ചും അധികൃതർ ശൈഖ് സുൽത്താന് വിശദീകരിച്ചു. 15 ലക്ഷം ചതുരശ്ര അടിയിലാണ് നിർമാണം പുരോഗമിക്കുന്നത്.
വംശനാശഭീഷണി നേരിടുന്ന അറേബ്യൻ തഹ്‌ർ മൃഗങ്ങൾക്കായി പ്രത്യേക പ്രദേശം സ്ഥാപിക്കുന്നതുൾപെടെ അൽ ഹെഫയ്യ മൗണ്ടൻ കൺസർവേഷൻ സെന്‍ററിന്‍റെ നിർമാണ പുരോഗതിയും അദ്ദേഹം ചോദിച്ചറിഞ്ഞു. സന്ദർശകർക്കായി കഫ്റ്റീരിയ നിർമാണവും പുരോഗമിക്കുന്നുണ്ട്. പ്രദേശത്തെ പ്രകൃതി സൗന്ദര്യവും മൃഗങ്ങളെയും ആസ്വദിച്ച് കഫ്റ്റീരിയയിൽ ഭക്ഷണം കഴിക്കാൻ കഴിയും. ഹെഫയ്യ മൗണ്ടൻ കൺസർവേഷൻ സെന്‍ററിലെ മൃഗങ്ങൾക്കായുള്ള മേഖലയുടെ നിർമാണം ഉയർന്ന നിലവാരത്തിലായിരിക്കണമെന്ന് ശൈഖ് സുൽത്താൻ നിർദേശം നൽകി.
എൻവയോൺമെന്‍റ് ആൻഡ് പ്രൊട്ടക്ടഡ് ഏരിയാസ് അതോറിറ്റി ചെയർപേഴ്സൺ ഹന സെയ്ഫ് അബ്ദുല്ല അൽ സുവൈദി, പബ്ലിക് വർക്ക് വിഭാഗം ചെയർമാൻ അലി സഈദ് ബിൻ ഷഹീൻ അൽ സുവൈദി, ഇനിഷ്യേറ്റീവ് ഇംപ്ലിമെന്‍റേഷൻ അതോറിറ്റി ചെയർമാൻ സലാഹ് ബിൻ ബുത്തി അൽ മുഹൈരി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി സന്ദർശിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.