സൂര് കല്‍ബ കെട്ടിടപദ്ധതി കാണാന്‍ ശൈഖ് സുല്ത്താെനത്തി
text_fieldsഷാര്‍ജ: സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി കല്‍ബ ബീച്ച് റോഡിലെ സൂര് കല്‍ബ കെട്ടിടപദ്ധതി പ്രദേശത്ത് സന്ദര്‍ശനം നടത്തി.
18 കോടി ദിര്‍ഹം ചെലവില്‍ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് പദ്ധതി പൂര്‍ത്തിയാക്കുന്നത്.
ഷാര്‍ജ ടൗണ്‍ പ്ലാനിങ് ആന്‍ഡ് സര്‍വേ വകുപ്പിെൻറ ഉപദേഷ്ടാവ് എൻജിനീയര്‍ സലാ ബിന്‍ ബുട്ടി അല്‍ മുഹൈരി, സുഹൈല, സുര്‍ കല്‍ബ പ്രദേശങ്ങളിലെ കെട്ടിടങ്ങളെക്കുറിച്ചും റോഡുകളെക്കുറിച്ചും വിശദീകരിച്ചു. 79,353 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള സൂര് കല്‍ബ കെട്ടിടപദ്ധതിയില്, കോര്‍ണിഷിന് അഭിമുഖമായി 105 കെട്ടിടങ്ങളാണ് നിർമിക്കുന്നത്. 420 അപ്പാർട്മെൻറുകളും 319 ഷോപ്പുകളും ഇതിലുണ്ട്. സാംസ്കാരിക വൈവിധ്യങ്ങള്‍ അലങ്കാരങ്ങള്‍ തീര്‍ക്കുന്ന ഇടനാഴി ഇതിെൻറ പ്രത്യേകതയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.