ശൈഖ് സായിദ് മോസ്‌ക് സെൻറർ ഹിജറ കലണ്ടർ പ്രസിദ്ധീകരിച്ചു
text_fieldsഅബൂദബി: ശൈഖ് സായിദ് ഗ്രാൻഡ് മോസ്‌ക് സെൻറർ ഹിജ്റ വർഷം 1443 ലെ കലണ്ടർ പ്രസിദ്ധീകരിച്ചു. നമസ്‌കാര സമയം, ഉദയ-അസ്തമയ സമയം, രാജ്യത്തെ മറ്റു ഭാഗങ്ങളിലെ വിവരങ്ങൾ എന്നിവ രേഖപ്പെടുത്തിയ ഹിജറ കലണ്ടറിൽ പ്രധാന ജ്യോതിശാസ്ത്ര-കാലാവസ്ഥ വിവരങ്ങൾ, പ്രത്യേക പ്രാർഥനകളും ഹദീസുകളും എന്നിവ ഉൾപ്പെടുന്നു.
എല്ലാ പ്രായത്തിലുമുള്ളവർക്കും എളുപ്പത്തിൽ നോക്കാനും മനസ്സിലാക്കാനും കഴിയുന്ന വിധത്തിലാണ് ഉള്ളടക്കം. ശാസ്ത്രീയവും മതപരവും ജ്യോതിശാസ്ത്രപരവുമായ മാർഗനിർദേശങ്ങൾക്കനുസൃതമായാണ് കലണ്ടർ തയാറാക്കിയത്.
നാഷനൽ സെൻറർ ഓഫ് മെട്രോളജി, ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്മെൻറ്സ്, ഷാർജ അക്കാദമി ഓഫ് അസ്‌ട്രോണമി, സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി, എമിറേറ്റ്‌സ് അസ്‌ട്രോണമിക്കൽ സൊസൈറ്റി, അബൂദബി ഇൻറർനാഷനൽ അസ്‌ട്രോണമിക്കൽ സെൻറർ എന്നിവയുടെ സഹകരണത്തോടെയാണ് കലണ്ടറിലെ ഉള്ളടക്കം ക്രമീകരിച്ചത്.
ഇസ്ലാമിക നിയമം, ജ്യോതിശാസ്ത്രം എന്നിവയിലെ വിദഗ്ധർ അടങ്ങുന്ന പ്രത്യേക സമിതി കലണ്ടറിലെ വിവരങ്ങൾ അംഗീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.