ശൈഖ് സായിദ് റോഡ് സൈക്കിൾ കൈയടക്കും
text_fieldsദുബൈ: വാഹനങ്ങൾ ചീറിപ്പായുന്ന ശൈഖ് സായിദ് റോഡിലൂടെ ഈ മാസം 20ന് സൈക്കിളുകൾ സവാരി നടത്തും. ദുബൈ ഫിറ്റ്‌നസ് ചലഞ്ചിെൻറ ഭാഗമായാണ് നഗരത്തിലെ ഏറ്റവും തിരക്കേറിയ രാജവീഥിയായ ശൈഖ് സായിദ് റോഡ് ൈസക്കിൾ യാത്രക്കാർക്കായി അനുവദിക്കുന്നത്. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഇക്കാര്യം അറിയിച്ചത്.
കുറഞ്ഞത് നാല് കിലോമീറ്ററെങ്കിലും സൈക്കിൾ ചവിട്ടാൻ കഴിയുന്ന സൈക്കിൾ ഉടമകൾക്ക് പങ്കെടുക്കാം. www.dubairide.com എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്താൽ മതി. സ്വന്തം സൈക്കിളും ഹെൽമറ്റും കൊണ്ടുവരണം. കോവിഡ് സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരിപാടി. ആദ്യമായാണ് ശൈഖ് സായിദ് റോഡ് സൈക്ലിങ്ങിനായി തുറന്നുകൊടുക്കുന്നത്. 14 നിരകളുള്ള ഹൈവേയിലൂടെ ദുബൈ വേൾഡ് ട്രേഡ് സെൻറർ, ഡൗൺ ടൗൺ, ബിസിനസ് ബേ, ദുബൈ കനാൽ എന്നിവ താണ്ടിയാണ് യാത്ര.
നഗരത്തെ സൈക്കിൾ സൗഹൃദമാക്കാനാണ് ദുബൈ സർക്കാറിെൻറ ലക്ഷ്യമെന്നും ജനങ്ങളെ ഇതിലേക്ക് കൂടുതൽ ആകർഷിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ശൈഖ് ഹംദാൻ പറഞ്ഞു. സൈക്കിൾ വ്യാപകമാകുന്നതോടെ പരിസ്ഥിതി സൗഹൃദ യാത്രയൊരുങ്ങും. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഇക്കാര്യത്തിൽ ഏറ്റവും വലിയ പ്രചോദനം. ശാരീരിക ക്ഷമത നിലനിർത്താനുള്ള നിങ്ങളുടെ യാത്രയിൽ നാഴികക്കല്ലാകുന്ന പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്നും ശൈഖ് ഹംദാൻ പറഞ്ഞു.
ഫിറ്റ്‌നസ് ചാലഞ്ച്: ഔദ്യോഗിക മെഡിക്കൽ പങ്കാളിയായി ആസ്റ്റര്‍
ദുബൈ: ദുബൈ ഫിറ്റ്‌നസ് ചാലഞ്ചിെൻറ ഔദ്യോഗിക ഹോസ്പിറ്റല്‍സ് & ക്ലിനിക്ക്‌സ് പങ്കാളിയായി ആസ്റ്റർ ഗ്രൂപ്പ്. ഇതിെൻറ ഭാഗമായി LiveBetterwithAster എന്ന ക്യാമ്പയിന് തുടക്കമിട്ടു. ദുബൈ ഖുറാനിക് പാര്‍ക്കിലും കൈറ്റ് ബീച്ചിലും ഒരുക്കിയ ആസ്റ്റര്‍ ഹോസ്പിറ്റലുകളുടെയും ക്ലിനിക്കുകളുടെയും ബൂത്തുകളില്‍ സൗജന്യ ഫിറ്റ്‌നസ് സെഷനുകളും സമ്മാനങ്ങളും ഒരുക്കിയിരിക്കുന്നു. വിദഗ്ധര്‍ നയിക്കുന്ന ഫിറ്റ്‌നെസ് സെഷനുകളിലൂടെയും ഹെല്‍ത്ത് ചെക്കപ്പുകളിലൂടെയും ദുബൈ നിവാസികള്‍ക്ക് ആരോഗ്യ അവബോധം നല്‍കും. ദുബൈ നിവാസികള്‍ക്ക് അവരുടെ സ്വന്തം ഫിറ്റ്നെസ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനൊപ്പം മത്സരങ്ങളില്‍ പങ്കെടുത്ത് ഗിഫ്റ്റ് ഹാമ്പറുകളും വൗച്ചറുകളും നേടാൻ അവസരമുണ്ടാകും. ഇതോടൊപ്പം, ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 28 വരെ ഹെല്‍ത്ത് ചെക്കപ്പില്‍ പ്രത്യേക ഇളവുകള്‍ നേടാനാവും. ഡിസംബര്‍ 31വരെ യു.എ.ഇയിലെ ആസ്റ്റര്‍ ആശുപത്രികളിലും ക്ലിനിക്കുകളിലും ദുബൈ നിവാസികള്‍ക്ക് പ്രത്യേക ഇളവോടെ ഹെല്‍ത്ത് ചെക്കപ്പ് നടത്താനും അവസരം ലഭിക്കും.
മേഖലയിലെ പ്രമുഖ ആരോഗ്യ സംരക്ഷണ ദാതാക്കളെന്ന നിലയില്‍ രാജ്യ നിവാസികളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനുള്ള ദീര്‍ഘകാല ലക്ഷ്യങ്ങളുമായി ദുബൈ ഫിറ്റ്‌നസ് ചലഞ്ചിെൻറ ലക്ഷ്യങ്ങള്‍ ചേര്‍ന്നു നില്‍ക്കുന്നുവെന്ന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആൻഡ് ക്ലിനിക്ക്‌സ് സി.ഇ.ഒ ഡോ. ഷെര്‍ബാസ് ബിച്ചു പറഞ്ഞു. ക്യാമ്പയിനില്‍ പങ്കെടുക്കാന്‍ ആസ്റ്റർ ജീവനക്കാരെ പ്രേരിപ്പിക്കുന്നതിനായി നിരവധി ഉദ്യമങ്ങള്‍ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. 'ആസ്റ്റര്‍ വെല്‍ ബിയിങ് പ്രോഗ്രാം' എന്ന പേരില്‍ ഏഴ് രാജ്യങ്ങളിലായി 19,800ലധികം ജീവനക്കാര്‍ക്കിടയില്‍ ഫിറ്റ്‌നസ് പരിപാടിയും ആരംഭിച്ചിട്ടുണ്ട്.
സൈക്ലിങ് രണ്ട് വിഭാഗമായി
രണ്ട് വിഭാഗമായി തരം തിരിച്ചായിരിക്കും സൈക്ലിങ് നടക്കുക. നാല് കിലോമീറ്റർ ഫാമിലി റൈഡ്, 14 കിലോമീറ്റർ ഓപൺ റൈഡ്. അഞ്ച് വയസ്സിനു മുകളിലുള്ളവർക്ക് ഫാമിലി റൈഡിൽ പങ്കെടുക്കാം. ശൈഖ് മുഹമ്മദ് ബിൻ റാശിദ് ബോലെവാർദിന് സമീപമായിരിക്കും ഇവർക്കുള്ള റൂട്ട്. ഫോട്ടോ എടുക്കാൻ നിരവധി സാധ്യതകളുള്ള പ്രദേശമാണിത്. 13 വയസസിനു മുകളിലുള്ളവർക്കാണ് 14 കിലോമീറ്റർ റൈഡിൽ പങ്കെടുക്കാൻ അവസരം. ഡൗൺ ടൗൺ, ബിസിനസ് ബേ, ദുബൈ കനാൽ, ശൈഖ് സായിദ് റോഡ് എന്നിവ വഴിയാണ് ഇവരുടെ യാത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.