ആസ്വാദനത്തിനൊരിടം കൂടി, ശൈഖ ഫാത്വിമ പാര്‍ക്ക്
text_fieldsഅബൂദബിയുടെ വിനോദോപാധികളിലെ വൈവിധ്യങ്ങള്‍ നിരവധിയാണ്. ഇവിടെ ആസ്വാദത്തിനൊരിടം കൂടി വീണ്ടും സജ്ജമായിരിക്കുന്നു, ശൈഖ ഫാത്വിമ പാര്‍ക്ക്. രാഷ്ട്രമാതാവ് ശൈഖ ഫാത്വിമ ബിന്ത് മുബാറക്കിെൻറ കാഴ്ചപ്പാടിൽ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് അബൂദബി കോര്‍ണിഷ് അല്‍ ബത്തീന്‍ സ്ട്രീറ്റിലെ പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്നിരിക്കുന്നത്. 46,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ആവോളം ആനന്ദിക്കാനും ആസ്വദിക്കാനും വേറിട്ട സാധ്യതകളാണ് ഇവിടെയുള്ളത്.
എല്ലാ പ്രായക്കാര്‍ക്കും വ്യത്യസ്തമായ കായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാം. ഷോപ്പിങ്ങിനായി റീട്ടെയില്‍ സ്റ്റോറുകള്‍, ഇവൻറുകൾക്ക് പ്രത്യേക ഇടങ്ങള്‍, ഡൈനിങ് ഓപ്ഷനുകള്‍ ഒക്കെയും ഒരുക്കിയിട്ടുണ്ട്. സ്കേറ്റിങിനും സ്ട്രോളിങിനും വേണ്ടി തയ്യാറാക്കിയ ഡിസ്കവറി സോണില്‍ ആളുകള്‍ക്ക് അവരുടെ പ്രിയപ്പെട്ട ഔട്ട്ഡോര്‍ പ്രവര്‍ത്തനങ്ങള്‍ ആസ്വദിക്കാനാവും. പാര്‍ക്കിെൻറ അഡ്വഞ്ചര്‍ സോണില്‍ സ്കേറ്റ് പാര്‍ക്ക്, പെറ്റ് പാര്‍ക്ക്, സ്പ്ലാഷ് പാഡ് ഏരിയ, ടോഡ്ലര്‍ പ്ലേ സോണ്‍, ഇന്‍ഡോര്‍ ബോള്‍ഡര്‍ ക്ലൈംബിംഗ് എന്നിവ ഉള്‍പ്പെടുന്നു.
എക്സ്പീരിയന്‍സ് സോണില്‍ സ്പോര്‍ട്സ് ആക്റ്റിവിറ്റികളാണുള്ളത്. ജൂലൈ അവസാനം തുറക്കാന്‍ സജ്ജമാവുന്ന 'ക്രാങ്ക്' ജിം മറ്റൊരാകര്‍ഷണമാണ്. ഇവിടെത്തന്നെ പ്രത്യേകമായി ഔട്ട്ഡോര്‍ യോഗക്കുള്ള സംവിധാനവുമുണ്ടാവും. മൂന്ന് മേഖലകളാക്കി തിരിച്ചാണ് വിനോദ പരിപാടികള്‍ സജ്ജമാക്കുന്നത്. അതിനാൽ തന്നെ ഇവിടെ എത്തുന്നവര്‍ക്ക് തങ്ങളുടെ അഭിരുചിക്ക് അനുസരിച്ച് വിനോദങ്ങളില്‍ ഏര്‍പ്പെടാനും കഴിയും. വളർത്തു നായ്ക്കള്‍ക്കായി പ്രത്യേകം സ്ഥലമുള്ള അബൂദബിയിലെ ആദ്യത്തെ പാര്‍ക്ക് കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്.
ഭക്ഷണ പാനീയങ്ങളുടെ കാര്യത്തില്‍, പാര്‍ക്കില്‍ ന്യൂയോര്‍ക്ക് ശൈലിയിലുള്ള ഹോട്ട്ഡോഗ് സ്പോട്ട് സെവന് ഡോഗ്സ്, കല്‍ക്കരി സ്റ്റീക്ക് ഹൗസ്, ക്രഞ്ച് ആന്‍ഡ് മഞ്ച് കഫേ, സോള റെസ്റ്റോറൻറ്, ചോക്കലേറ്റ് റിപ്പബ്ലിക് കഫേ, ടീല ഹൗസ്, സ്റ്റാര്‍ബക്സ്, സോഷ്യല്‍ റെസ്റ്റോറൻറ്, ലെ പാച്ചൗളി കഫേ, അക്കായ് കോ കഫേ തുടങ്ങിയവ ഉള്‍പ്പെടുന്നു. ഖാലിദിയ ലേഡീസ് പാര്‍ക്ക് എന്നറിയപ്പെട്ടിരുന്ന പാര്‍ക്കാണ് ഏറെ പുതുമകളും ആകര്‍ഷണങ്ങളുമായി ശൈഖ ഫാത്വിമ പാര്‍ക്ക് എന്ന് പുനര്‍നാമകരണം ചെയ്ത് നാടിനായി സമര്‍പ്പിച്ചത്.
അബൂദബി മുനിസിപ്പാലിറ്റിയും ഐ.എം.കെ.എ.എന്‍ പ്രോപ്പര്‍ട്ടീസും സംയുക്തമായിട്ടാണ് പാര്‍ക്ക് ഒരുക്കിയത്. ഫീച്ചര്‍ ആര്‍ട്ട്, ലൈവ് മ്യൂസിക്, സ്പോര്‍ട്സ്, കുട്ടികളുടെ വിനോദം, ഔട്ട്ഡോര്‍ സിനിമ, ഫോട്ടോഗ്രാഫി എക്സിബിഷന്, ഒരു ആര്‍ട്ട് മേസ് അടക്കം നിരവധി കലാസ്വാദനങ്ങളാണ് പാര്‍ക്കിെൻറ ഉദ്ഘാടനത്തിന് സംഘടിപ്പിച്ചത്. വേനല്‍ക്കാലത്തെ കഠിന ചൂടില്‍ നിന്ന് വാഹനങ്ങളെ സംരക്ഷിക്കാന്‍ പാര്‍ക്കില്‍ ഷേഡുള്ള പാര്‍ക്കിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.