'ശിഹാബ് തങ്ങൾ ലോക ജനതക്ക് കേരളത്തിെൻറ സംഭാവന'
text_fieldsദുബൈ: ലോക ജനതക്ക് മുന്നിൽ കേരളത്തിെൻറ സംഭാവനയാണ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങെളന്ന് യു.എ.ഇ കെ.എം.സി.സി ജനറൽ സെക്രട്ടറി പി.കെ. അൻവർ നഹ പറഞ്ഞു. കോട്ടക്കൽ മണ്ഡലം ദുബൈ കെ.എം.സി.സി സംഘടിപ്പിച്ച ശിഹാബ് തങ്ങൾ അനുസ്മരണ പരിപാടിയിൽ 'മതേതര ഭാരതത്തിൽ ശിഹാബ് തങ്ങളുടെ മാതൃക' വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ ഭരണകർത്താക്കൾക്ക് മുന്നിൽ അറബ് രാജ്യനേതാക്കളുടെ സൗഹൃദ പ്രതിനിധിയായും അറബ് നേതാക്കൾക്കിടയിൽ ജനതയുടെ നായകനായും അദ്ദേഹം ചിത്രീകരിക്കപ്പെട്ടു. മതേതര ഭാരതത്തിന് ശിഹാബ് തങ്ങൾ നൽകിയ സംഭാവന അദ്ദേഹത്തിെൻറ പ്രവർത്തന ശൈലി തന്നെയായിരുന്നു.
പ്രകോപിതരുടെ മുന്നിൽ ശാന്തരായും വൈകാരികതയുടെ ഘട്ടത്തിൽ വിനായാന്വിതനായും ഒരു സമൂഹത്തെ അദ്ദേഹം നയിച്ചതിെൻറ പരിണിതഫലം കൂടിയാണ് ഇന്ന് നാമനുഭവിക്കുന്ന സ്വാതന്ത്ര്യമെന്നും അദ്ദേഹം പറഞ്ഞു.
ദുബൈ കെ.എം.സി.സി ആസ്ഥാനത്ത് നടത്തിയ പരിപാടി ഇന്ത്യയുടെ സ്വാതന്ത്ര്യദിന സന്ദേശം കൂടി പകർന്നു നൽകുന്നതായി. കോട്ടക്കൽ മണ്ഡലം പ്രസിഡൻറ് സി.വി. അഷറഫ് അധ്യക്ഷത വഹിച്ചു. ദുബൈ കെ.എം.സി.സി ആക്ടിങ് പ്രസിഡൻറ് ഹുസൈനാർ ഹാജി എടച്ചാക്കൈ ഉദ്ഘാടനം ചെയ്തു. ഉന്നത വിജയം നേടിയ കോട്ടക്കൽ മണ്ഡലത്തിലെ വിദ്യാർഥികളെ ആദരിച്ചു. വിവിധ മത്സര വിജയികൾക്കുള്ള സമ്മാനവിതരണവും നടത്തി.
മണ്ഡലം ജനറൽ സെക്രട്ടറി ലത്തീഫ് തെക്കഞ്ചേരി സ്വാഗതം പറഞ്ഞു.ജില്ല പ്രസിഡൻറ് ചെമുക്കൻ യാഹു മോൻ ഹാജി, സെക്രട്ടറി പി.വി. നാസർ, മുജീബ് കോട്ടക്കൽ, ഫക്രുദ്ദീൻ മാറാക്കര, നിസാം ഇരുമ്പിളിയം, റഷീദ് കാട്ടിപ്പരുത്തി, അസീസ് വേളേരി കുറ്റിപ്പുറം, റസാക്ക് വളാഞ്ചേരി, ഇസ്മായിൽ കോട്ടക്കൽ, ഷമീം മാറാക്കര, അബൂബക്കർ പൊന്മള, റഹീം പൊന്മള തുടങ്ങിയവർ സംസാരിച്ചു. മജീദ് അൻസാരി ഖിറാഅത്ത് നടത്തി. മണ്ഡലം ട്രഷറർ ഉസ്മാൻ എടയൂർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.