ഷിനോജ് ഷംസുദ്ദീന് ഗോൾഡൻ വിസ
text_fieldsദുബൈ: മീഡിയവൺ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് ഷിനോജ് ഷംസുദ്ദീന് യു.എ.ഇ സർക്കാറിന്റെ ഗോൾഡൻ വിസ. മാധ്യമരംഗത്തെ സംഭാവനകൾ മാനിച്ചാണ് 10 വർഷത്തെ ഗോൾഡൻ വിസ നൽകിയത്. ആമർ ഡിപ്പാർട്മെന്റിലെ അഹമ്മദ് സഈദ് ആൽ സഈദ്, എമിറേറ്റ്സ് ക്ലാസിക് സി.ഇ.ഒ സാദിഖലി എന്നിവർ വിസ കൈമാറി.
തൃശൂർ എടത്തിരുത്തി കുട്ടമംഗലം സ്വദേശിയായ ഷിനോജ് ഷംസുദ്ദീൻ 16 വർഷമായി ഗൾഫിലെ വിവിധ രാജ്യങ്ങളിൽ മാധ്യമരംഗത്ത് പ്രവർത്തിച്ചിട്ടുണ്ട്. 2013 മുതൽ മീഡിയവണിന്റെ മസ്കത്ത്, ദുബൈ ബ്യൂറോകളിൽ റിപ്പോർട്ടിങ് രംഗത്ത് പ്രവർത്തിക്കുകയാണ്. രണ്ടുതവണ ദുബൈ ഗ്ലോബൽ വില്ലേജ് അന്തർദേശീയ മാധ്യമപുരസ്കാരത്തിന് അർഹനായി. 1998ൽ 'മാധ്യമം' ദിനപത്രത്തിന്റെ പ്രാദേശിക ലേഖകനായാണ് മാധ്യമപ്രവർത്തനം ആരംഭിച്ചത്. പിന്നീട് കേരളത്തിലെ വിവിധ ബ്യൂറോകളിലും ന്യൂസ് ഡെസ്കിലും ജോലി ചെയ്തു. പരേതനായ കുഞ്ഞിമാക്കച്ചാലിൽ ഷംസുദ്ദീന്റെയും ഹഫ്സാബിയുടെയും മകനാണ്. ഭാര്യ: നാദിയ മുഹമ്മദ്. മക്കൾ: ഇൻസാഫ് ഷംസുദ്ദീൻ, ഇത്തിഹാദ് മുഹമ്മദ്, ഈലാഫ് ഷിനോജ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.