കപ്പൽ സർവിസ് സ്വാഗതാർഹം -ഐ.എം.സി.സി
text_fieldsദുബൈ: മലബാറിൽനിന്ന് ദുബൈയിലേക്ക് യാത്രക്കപ്പൽ സർവിസ് ആരംഭിക്കുമെന്ന തുറമുഖ വികസന മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നതായി ഐ.എം.സി.സി യു.എ.ഇ സെൻട്രൽ കമ്മിറ്റി. മന്ത്രിയുടെ യു.എ.ഇ സന്ദർശനവേളയിൽ ഐ.എം.സി.സി ഈ വിഷയം ശ്രദ്ധയിൽപെടുത്തിയിരുന്നു.
അവധിക്കാലത്ത് പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ ധിക്കാര നടപടികൾക്ക് കപ്പൽ സർവിസ് ആരംഭിക്കുന്നതോടെ അയവ് വരുമെന്നും സാധാരണക്കാരായ പ്രവാസികൾക്ക് ആശ്വാസമേകുമെന്നും ഐ.എം.സി.സി കമ്മിറ്റി പ്രസിഡന്റ് അഷ്റഫ് തച്ചറോത്തും ജനറൽ സെക്രട്ടറി പി.എം. ഫാറൂഖ് അതിഞ്ഞാലും ട്രഷറർ അനീഷ് നീർവേലിയും അഭിപ്രായപ്പെട്ടു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.