Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശിവഗിരി തീർഥാടന സംഗമം:...

ശിവഗിരി തീർഥാടന സംഗമം: സംഘാടക സമിതി രൂപവത്കരിച്ചു

text_fields
bookmark_border
ശിവഗിരി തീർഥാടന സംഗമം: സംഘാടക സമിതി രൂപവത്കരിച്ചു
cancel
camera_alt

എ​സ്.​എ​ന്‍.​ഡി.​പി യോ​ഗം യു.​എ.​ഇ സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി പൊ​തു​യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

ദു​ബൈ: എ​സ്.​എ​ന്‍.​ഡി.​പി യോ​ഗം യു.​എ.​ഇ സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ല്‍ 91ാമ​ത് ശി​വ​ഗി​രി തീ​ർ​ഥാ​ട​ന സം​ഗ​മം യു.​എ.​ഇ​യി​ല്‍ വി​പു​ല​മാ​യി സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. 2024 ജ​നു​വ​രി ഏ​ഴി​ന് അ​ജ്മാ​ന്‍ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഹാ​ളി​ല്‍ യു.​എ.​ഇ​യി​ലെ 13ാമ​ത് തീ​ർ​ഥാ​ട​ക സം​ഗ​മം വി​ജ​യി​പ്പി​ക്കു​ന്ന​തി​ന് അ​ജ്മാ​നി​ല്‍ ന​ട​ന്ന പൊ​തു​യോ​ഗം ശ്രീ​ധ​ര​ന്‍ പ്ര​സാ​ദ് ജ​ന​റ​ല്‍ ക​ണ്‍വീ​ന​റും ക​ലേ​ഷ് (ഷാ​ര്‍ജ), നി​സാ​ന്‍ ശ​ശി​ധ​ര​ന്‍ (ദു​ബൈ), ചാ​റ്റ​ര്‍ജി (അ​ബൂ​ദ​ബി), ഒ.​വി. ശ​ശി (അ​ജ്മാ​ന്‍), സു​ഭാ​ഷ് സു​രേ​ന്ദ്ര​ന്‍ (റാ​സ​ല്‍ഖൈ​മ), രാ​ജ​ഗു​രു (ഫു​ജൈ​റ) എ​ന്നി​വ​ര്‍ ജോ. ​ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍മാ​രാ​യും സം​ഘാ​ട​ക സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു. ‘നൂ​ത​ന ശാ​സ്ത്ര-​സാ​ങ്കേ​തി​ക​വി​ദ്യ​യി​ല്‍ പ​രി​ജ്ഞാ​നം നേ​ടു​ക’ എ​ന്ന വി​ഷ​യ​ത്തി​ല്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​ക്കു​റി ശി​വ​ഗി​രി തീ​ർ​ഥാ​ട​ന സം​ഗ​മം. ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ കൃ​തി​ക​ളെ ആ​സ്പ​ദ​മാ​ക്കി യു.​എ.​ഇ ത​ല​ത്തി​ല്‍ ക​ലാ​സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ളും ഒ​രു​ക്കും. 250ഓ​ളം അം​ഗ​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടു​ന്ന ക​മ്മി​റ്റി​യെ​യും പൊ​തു​യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.

അ​ജ്മാ​ന്‍ തു​മ്പൈ മെ​ഡി​ക്ക​ല്‍ യൂ​നി​വേ​ഴ്സി​റ്റി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി വൈ​സ് ചെ​യ​ര്‍മാ​ന്‍ ശ്രീ​ധ​ര​ന്‍ പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വാ​ച​സ്പ​തി സ്വാ​ഗ​ത​വും യൂ​ത്ത് വി​ങ് ക​ണ്‍വീ​ന​ര്‍ സാ​ജ​ന്‍ സ​ത്യ ന​ന്ദി​യും പ​റ​ഞ്ഞു. ട്ര​ഷ​റ​ര്‍ ജെ.​ആ​ര്‍.​സി. ബാ​ബു തീ​ർ​ഥാ​ട​ന ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു. സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി വ​നി​ത വി​ഭാ​ഗം ചെ​യ​ര്‍പേ​ഴ്സ​ൻ ജ​യ​ശ്രീ അ​നി​മോ​ന്‍, സു​രേ​ഷ് തി​രു​ക്കു​ളം എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ShivagiriOrganizing Committee
News Summary - Shivagiri-Pilgrimage-Group-Organizing-Committee-formed
Next Story