Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ​യി​ല്‍...

ദു​ബൈ​യി​ല്‍ ശി​വ​ഗി​രി തീ​ര്‍ഥാ​ട​നം ന​ട​ത്തി

text_fields
bookmark_border
ദു​ബൈ​യി​ല്‍ ശി​വ​ഗി​രി തീ​ര്‍ഥാ​ട​നം ന​ട​ത്തി
cancel
camera_alt

ദു​ബൈ​യി​ല്‍ യു.​എ.​ഇ എ​സ്.​എ​ന്‍.​ഡി.​പി സേ​വ​നം സം​ഘ​ടി​പ്പി​ച്ച ശി​വ​ഗി​രി തീ​ര്‍ഥാ​ട​ന ച​ട​ങ്ങി​ല്‍നി​ന്ന്

ദു​ബൈ: യു.​എ.​ഇ എ​സ്.​എ​ന്‍.​ഡി.​പി സേ​വ​നം ദു​ബൈ​യി​ല്‍ ശി​വ​ഗി​രി തീ​ര്‍ഥാ​ട​നം സം​ഘ​ടി​പ്പി​ച്ചു. കോ​വി​ഡി​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മു​ന്‍വ​ര്‍ഷ​ങ്ങ​ളി​ല്‍നി​ന്ന് വ്യ​ത്യ​സ്ത​മാ​യി വെ​ർ​ച്വ​ലാ​യാ​ണ് വി​വി​ധ എ​മി​റേ​റ്റു​ക​ളി​ല്‍ നി​ന്നു​ള്ള ശ്രീ​നാ​രാ​യ​ണീ​യ ഭ​ക്ത​ര്‍ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ത്ത​ത്. ക​രാ​മ എ​സ്.​എ​ന്‍.​ജി ഹാ​ളി​ല്‍ പു​ല​ർ​ച്ച അ​ഞ്ചി​ന് ഗ​ണ​പ​തി പൂ​ജ, ധ്വ​ജാ​രോ​ഹ​ണ​ത്തോ​ടെ സ​മാ​രം​ഭി​ച്ച ച​ട​ങ്ങി​ല്‍ യു.​എ.​ഇ എ​സ്.​എ​ന്‍.​ഡി.​പി യോ​ഗം സേ​വ​നം ചെ​യ​ര്‍മാ​ന്‍ എം.​കെ. രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൊ​തു​യോ​ഗം എ​സ്.​എ​ന്‍.​ഡി.​പി യോ​ഗം ജ​ന. സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍ വെ​ര്‍ച്വ​ലാ​യി ഉ​ദ്ഘാ​ട​നം ചെ​യ്​​തു.

സാ​ന്ദ്രാ​ന​ന്ദ സ്വാ​മി​ക​ള്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​ലു​വ അ​ദ്വൈ​താ​ശ്ര​മം മ​ഠാ​ധി​പ​തി സ്വാ​മി ശി​വ​സ്വ​രൂ​പാ​ന​ന്ദ, എ​സ്.​എ​ന്‍ ട്ര​സ്​​റ്റ്​ അം​ഗം പ്രീ​തി ന​ടേ​ശ​ന്‍, വി​ജ​യാ​ന​ന്ദ​ന്‍, ബി​ജു പു​ളി​ക്ക​ലേ​ട​ത്ത് തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. വി​വി​ധ എ​മി​റേ​റ്റു​ക​ളി​ല്‍നി​ന്ന് തി​ര​ഞ്ഞെ​ടു​ത്ത സം​ഘ​ട​ന കു​ടും​ബാം​ഗ​ങ്ങ​ളു​ടെ കീ​ര്‍ത്ത​നാ​ലാ​പ​ന​വും ന​ട​ന്നു. എ​സ്.​എ​ന്‍.​ഡി.​പി സേ​വ​നം വൈ​സ് ചെ​യ​ര്‍മാ​ന്‍ ശ്രീ​ധ​ര​ന്‍ പ്ര​സാ​ദ്, സെ​ക്ര​ട്ട​റി കെ.​എ​സ്. വാ​ച​സ്പ​തി, യൂ​ത്ത് വി​ങ് ക​ണ്‍വീ​ന​ര്‍ സാ​ജ​ന്‍ സ​ത്യ, വ​നി​ത വി​ഭാ​ഗം ക​ണ്‍വീ​ന​ര്‍ ഉ​ഷ ശി​വ​ദാ​സ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. വൈ​കീ​ട്ട്​ ആ​റു മ​ണി​യോ​ടെ ധ്വ​ജ അ​വ​രോ​ഹ​ണ​ത്തോ​ടെ പ​ര്യ​വ​സാ​നി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shivgiri pilgrimage
Next Story