ഷോപ്പിങ് ഫെസ്റ്റിവൽ: ആദ്യ വിജയികളെ പ്രഖ്യാപിച്ച് ദുബൈ ജ്വല്ലറി ഗ്രൂപ്പ്
text_fieldsദുബൈ: മേഖലയിലെ ജ്വല്ലറി വ്യവസായത്തിന്റെ പ്രമുഖ സ്ഥാപനമായ ദുബൈ ജ്വല്ലറി ഗ്രൂപ്പിന്റെ ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ കാമ്പയിനിലെ ആദ്യ രണ്ട് നറുക്കെടുപ്പുകളിലെ വിജയികളെ പ്രഖ്യാപിച്ചു. എട്ട് ഉപഭോക്താക്കൾക്ക് കാൽ കിലോ വീതം സ്വർണമാണ് സമ്മാനം നൽകുന്നത്.
ജനുവരി 14 വരെ നറുക്കെടുപ്പിലൂടെ വിജയികളാകാൻ ഉപഭോക്താക്കൾക്ക് ഇനിയും അവസരമുണ്ട്. നഗരത്തിലെ 275 ജ്വല്ലറി ഔട്ട്ലെറ്റുകളിലെ ഏതെങ്കിലുമൊന്നിൽ സ്വർണം, ഡയമണ്ട്, പേൾ ആഭരണങ്ങൾ വാങ്ങുന്നതിന് ഏറ്റവും കുറഞ്ഞത് 500 ദിർഹം ചെലവഴിച്ചാൽ നറുക്കെടുപ്പിൽ പങ്കാളികളാകാം.
25 കിലോഗ്രാം സ്വർണമാണ് കാമ്പയിനിന്റെ ഭാഗമായി ആകെ 300 വിജയികളെ കാത്തിരിക്കുന്നത്. ഡയമണ്ട്, പേൾ, പ്ലാറ്റിനം ആഭരണങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് രണ്ട് നറുക്കെടുപ്പ് കൂപ്പണുകൾ ലഭിക്കും.
ഒന്നിടവിട്ട ദിവസങ്ങളിൽ നാല് വിജയികളെയാണ് പ്രഖ്യാപിക്കുക. ജനുവരി 14ന് നടക്കുന്ന മെഗാ നറുക്കെടുപ്പിൽ 20 വിജയികൾക്ക് കാൽ കിലോ വീതം സ്വർണസമ്മാനം ലഭിക്കും. കൂടാതെ, ഡിജിറ്റൽ നറുക്കെടുപ്പിലൂടെ 200 വിജയികൾക്ക് 10 ഗ്രാം വീതം സ്വർണം നേടാനുള്ള അവസരവുമുണ്ട്. ഡിജിറ്റൽ നറുക്കെടുപ്പിൽ പങ്കെടുക്കാൻ ഉപഭോക്താക്കൾ നറുക്കെടുപ്പ് കൂപ്പണിലെ ക്യു.ആർ കോഡ് സ്കാൻ ചെയ്താൽ മാത്രം മതി.
ഡിസംബർ ഒമ്പതിന് നടന്ന നറുക്കെടുപ്പിൽ സി.എച്ച്. കമറുദ്ദീൻ, ജിൻസൺ, ജിങ്വാൻ, അശ്വിൻ എന്നിവരും ഡിസംബർ 11ന് ജീസസ് എൻസൈനർ, സൈഫ റഹ്മാൻ, സംഗീത സാഗരൻ, ശരത്കുമാർ എന്നിവരുമാണ് വിജയികളായത്. പങ്കെടുക്കുന്ന റീട്ടെയിൽ ഔട്ട്ലെറ്റുകളുടെ ലിസ്റ്റ്, നറുക്കെടുപ്പ് തീയതികൾ, വിജയികളുടെ വിവരങ്ങൾ എന്നീ വിശദാംശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.