വാറ്റിനു മുൻപേ വാങ്ങിക്കൂട്ടാം; വിലക്കിഴിവിെൻറ ഹാപ്പി സെയിൽ നാളെ തുടങ്ങും
text_fieldsദുബൈ: മൂല്യ വർധിത നികുതി നിലവിൽ വരാൻ പത്തു ദിവസം മാത്രം ബാക്കി നിൽക്കെ എല്ലാ വിധ ഉൽപന്നങ്ങളും ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്ന ഹാപ്പി സെയിൽ നാളെ ദുബൈയിലാരംഭിക്കും. വേൾഡ് ട്രേഡ് സെൻററിെല സാബീൽ ഹാൾ മൂന്നിൽ രാവിലെ 10 മുതൽ രാത്രി 12 മണിവരെ നീളുന്ന മൂന്നു ദിന സെയിലിൽ മികച്ച ബ്രാൻറുകളുടെ വീട്ടുപകരണങ്ങൾ, ഫാഷൻ വസ്ത്രങ്ങൾ, സ്പോർട്സ് ഉൽപന്നങ്ങൾ, വാച്ചുകൾ, ബാഗുകളും സൂട്ട്കെയ്സുകളും, സുഗന്ധങ്ങൾ എന്നിങ്ങനെ ഒേട്ടറെ വസ്തുക്കൾ ലഭ്യമാവും.
ഉൽസവ സീസനിലേക്ക് പ്രവേശിക്കവെ കുടുംബങ്ങൾക്ക് ഒന്നിച്ചെത്തി ഷോപ്പിങ് ആഘോഷമാക്കാനുള്ള അവസരമാണിതെന്ന് ഹാപ്പി സെയിൽ മുഖ്യ സംഘാടകൻ ജേക്കബ് വർഗീസ് പറഞ്ഞു. ഗൃഹോപകരണങ്ങളും ഡിന്നർ സെറ്റുകളും അടുക്കളയിൽ അവശ്യം വേണ്ട ഉൽപന്നങ്ങളുമായി പ്രമുഖ സ്ഥാപനമായ എ.എ സൺസ് മേളയിലുണ്ടാവും.
ഹാപ്പി സെയിലിൽ മാത്രമായി അത്ഭുതകരമായ വിലക്കിഴിവിലാണ് തങ്ങളുടെ മേൻമയേറിയ ഉൽപന്നങ്ങൾ വിപണനം ചെയ്യുകയെന്ന് അൽ റെയസ് ഗ്രൂപ്പ് ജി.എം സ്റ്റാൻലി ജോസഫ് പറഞ്ഞു. ജംബോ, സുപ്ര, ഹോം ആർഅസ്, ഡെക്കോർ, അമേരിക്കൻ ടൂറിസ്റ്റർ, സാംസനൈറ്റ്, കാസിയോ, സ്വിസ് വാച്ച് ഹൗസ്, പൊലീസ്, ലകോസ്റ്റേ, സ്കെച്ചേഴ്സ് തുടങ്ങിയ ബ്രാൻറുകളാണ് അണിനിരക്കുന്നത്. ടിക്കറ്റ് നിരക്ക് 10 ദിർഹമാണെങ്കിലും 12 വയസുവരെ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.