പ്രമേയം കൊണ്ട് വ്യത്യസ്തമായി ഷോർട്ട് ഫിലിം ‘അവന്തിക’
text_fieldsഷാർജ: ഹ്രസ്വ ചിത്രം ‘അവാന്തിക’യുടെ പ്രീമിയർ ഷോ ആഗസ്റ്റ് നാലിന് ഷാർജയിലെ അൽ ഷാബ് സിനിമയിൽ നടന്നു. പ്രവാസിയായ മാജോ കെ. ആന്റണി നിർമിച്ച ചിത്ര സംവിധാനം നിർവഹിച്ചത് അനിൽ കെ.സിയാണ്.
പ്രദർശനത്തിന്റെ ഭാഗമായി അതിഥികളായെത്തിയ മോഹൻകുമാർ, വെള്ളിയോടൻ, ഗീത മോഹൻ, രാഹുൽ തുടങ്ങിയവർ സംസാരിച്ചു. പ്രദർശന ശേഷം നടന്ന ഓപൺ സെഷനിൽ പ്രേക്ഷകർക്ക് അഭിപ്രായങ്ങളും ചോദ്യങ്ങളും പങ്കുവെക്കാനും അവസരം ലഭിച്ചു.
ഗെയിമിലും മയക്കുമരുന്ന് മാഫിയകളുടെ പിടിയിലും അകപ്പെടുന്ന കുട്ടിയെ രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും അവസരോചിതമായ ഇടപെടലിലൂടെ തിരിച്ചുപിടിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. മയക്കുമരുന്ന് മാഫിയകൾ ഉപയോഗിച്ച അതേ തന്ത്രം ഉപയോഗിച്ചാണ് കുട്ടിയെ രക്ഷപ്പെടുത്തുന്നത്.
അവതരണ മികവുകൊണ്ട് പ്രേക്ഷകനെ പിടിച്ചിരുത്തുന്ന നിരവധി മുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം മികച്ച എന്റർടെയ്ൻമെന്റ് കൂടിയാണ്. വഴിതെറ്റി പറക്കുന്ന ഇന്നത്തെ തലമുറയുടെ ഒരു നേർചിത്രമാണ് അവാന്തികയെന്ന് പറയാം.
ഷിജു തോമസാണ് ഛായാഗ്രഹണം നിർവഹിച്ചത്. എഡിറ്റിങ് ഷിജു തോമസ്. മനോജ് രാമപുരത്ത്, അഖില ഷൈൻ, അനൂജ നായർ, ആർ.ജെ. ഫസ്ലു, കെ.എ. റഷീദ്, ജോബീസ് ജോസ് ചിറ്റിലപ്പിള്ളി, മാജോ കെ. ആന്റണി, ജിതേഷ് മേനോൻ, ജൂബി സി. ബേബി എന്നിവരാണ് ചിത്രത്തിൽ വേഷമിട്ടവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.