ഹ്രസ്വചിത്രങ്ങൾ പ്രദര്‍ശിപ്പിച്ചു
text_fieldsമലയാളീസ് കൂട്ടായ്മ അംഗങ്ങള്‍ സംവിധാനം ചെയ്ത ഹ്രസ്വചിത്രങ്ങളുടെ പ്രദര്‍ശന ഉദ്ഘാടനച്ചടങ്ങ്
അബൂദബി: മലയാളീസ് കൂട്ടായ്മ അംഗങ്ങള്‍ സംവിധാനം ചെയ്തു നിര്‍മിച്ച ഹ്രസ്വചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനം അരങ്ങേറി. റെഡ് എക്സിന്റെ ബാനറില്‍ ഫിറോസ് മാരായംകുന്നത്ത് സംവിധാനം ചെയ്ത്, സേതു നിര്‍മിച്ച, സ്ത്രീശാക്തീകരണത്തിന്റെ കഥ പറയുന്ന ‘പിങ്ക്’, സ്വാതി ക്രിയേഷന്റെ ബാനറില്‍ വിദ്യ നിഷന്‍ സംവിധാനം ചെയ്ത്, നിഷന്‍ റോയ്, ബിജി പൗലോസ്, ഷീബ, മനോജ് ജോസഫ് തുടങ്ങിയവര്‍ ചേര്‍ന്നു നിര്‍മിച്ച, ‘അനാമിക’ എന്നിവയാണ് പ്രദര്‍ശിപ്പിച്ചത്. കഥാപാത്രത്തെ അവതരിപ്പിച്ച സാന്ദ്ര നിഷന്‍, സൂര്യ നിഷന്‍, കെ.വി.എസ്. സൈദു, നിഷെന് റോയ് എന്നിവര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സിനിമ താരം മാളവിക ശ്രീനാഥ്, സംഗീത സംവിധായകൻ സാജന് കെ. രാം, അനാമിക കാസ്റ്റിങ് ഡയറക്ടര്‍ ശരത് കോവിലകം, ഡി.ഒ.പി. അഖിലേഷ്, ഐ.എസ്.സി ജനറല്‍ സെക്രട്ടറി പ്രദീപ്കുമാര്‍, കെ.എസ്.സി പ്രസിഡന്റ് എ.കെ. ബീരാന്‍കുട്ടി, സമാജം വൈസ് പ്രസിഡന്റ് രേഖിന് സോമന്, ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി അഡ്വ. മുഹമ്മദ് കുഞ്ഞി, അഭിനേതാക്കളായ ഷാബു, ശ്രീബാബു, മയൂഖ്, ശ്രീജ, റാഷിദ്, വിനോദ്, റാഫി വസ്മ എന്നിവർ സംസാരിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.