ഗതാഗത പിഴയിളവ് പ്രയോജനപ്പെടുത്തണം –ഷാർജ പൊലീസ്
text_fieldsഷാർജ: യു.എ.ഇ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് മുന്നോടിയായി ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് ഏർപ്പെടുത്തിയ തീരുമാനം പ്രയോജനപ്പെടുത്താനും 2022 ജനുവരി 31ന് നിശ്ചയിച്ചിരിക്കുന്ന കാലയളവ് അവസാനിക്കുന്നതിന് മുമ്പ് ഇടപാടുകൾ വേഗത്തിൽ തീർക്കാനും ഷാർജ പൊലീസ് വാഹന ഉടമകളോട് നിർദേശിച്ചു. ബുഹൈറ പൊലീസ് സ്റ്റേഷൻ, വാസിത്, അൽ ഗർബ്, അൽ ദൈദ്, അൽ സനയ്യ, അൽ സുയൂഹ് എന്നിവയുൾപ്പെടെ ഷാർജയിലുടനീളമുള്ള 15 സ്ഥലങ്ങളിൽ വിന്യസിച്ചിരിക്കുന്ന ഇൻറീരിയർ മിനിസ്ട്രി ആപ്ലിക്കേഷനിലൂടെയും സഹേൽ മെഷീനുകൾ വഴിയും പിഴ അടക്കാമെന്ന് പൊലീസ് അറിയിച്ചു. ഖോർഫക്കാൻ, ദിബ്ബ അൽ ഹിസ്ൻ, കൽബയിലെ ഡ്രൈവേഴ്സ് എക്സാമിനേഷൻ ബിൽഡിങ്, അമേരിക്കൻ യൂനിവേഴ്സിറ്റി ഓഫ് ഷാർജ, ഷാർജ ട്രാഫിക് ആൻഡ് ലൈസൻസിങ് സർവിസസ് സെൻറർ, സഹാറ കമേഴ്സ്യൽ സെൻറർ, യൂനിവേഴ്സിറ്റി സിറ്റി, റാഫിഡ് ഓട്ടോമോട്ടിവ് സൊല്യൂഷൻസിലും പണമടക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.