എസ്.എച്ച്.ആർ അജ്മാൻ-ഉമ്മുൽ ഖുവൈൻ ഇഫ്താർ സംഗമം
text_fieldsഎസ്.എച്ച്.ആർ അജ്മാൻ-ഉമ്മുൽ ഖുവൈൻ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തവർ
അജ്മാൻ: സാംസ്കാരിക അപചയവും മൂല്യത്തകർച്ചയും സമൂഹത്തിൽ അക്രമവും ലഹരി ഉപയോഗത്തിന്റെ തോതും വർധിപ്പിച്ചതായി എസ്.എച്ച്.ആർ യു.എ.ഇ. കമ്മിറ്റി പ്രസിഡന്റ് എം. ഷാഹുൽ ഹമീദ് പറഞ്ഞു. എസ്.എച്ച്.ആർ അജ്മാൻ-ഉമ്മുൽ ഖുവൈൻ എമിറേറ്റ്സ് ഇഫ്താർ സംഗമത്തിൽ സെക്രട്ടറി അഡ്വ. നജുമുദ്ദീൻ അധ്യക്ഷത വഹിച്ചു. ബഷീർ വടകര റമദാൻ സന്ദേശം നൽകി.
മയക്കുമരുന്നിനെതിരെ കേരളത്തിൽ നടക്കുന്ന പ്രചാരണത്തിന്റെ ഭാഗമാകാൻ തീരുമാനിച്ച യോഗത്തിൽ സബീന, രാജേഷ്, ഡോ. സുരേഷ്, മനോജ് കൂട്ടിക്കൽ, ആസിഫ് മിർസ, ഷെബീർ എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി മനോജ് മനാമ (പ്രസിഡന്റ്), മധുകുമാർ (സെക്രട്ടറി), ഡെറിക് വില്യം(ട്രഷറർ), ഡോ. സുരേഷ്, ലിൻസി ഡെറിക് (വൈസ് പ്രസിഡന്റുമാർ), ഷെബീർ, സനീജ് (ജോ. സെക്രട്ടറിമാർ), ജഗദീഷ് (ജോ. ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. ഷംല ആസിഫ്, ശോഭിത, സീനത്ത്, മുസ്ലിംഖാൻ, സായിദ് മനോജ് എന്നിവർ ഇഫ്താർ മീറ്റിന് നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.