‘അഭിനയമറിയാതെ’ സിദ്ദീഖ് ഷാർജ പുസ്തകമേളയിൽ
text_fieldsഷാർജ: നടൻ ദിലീപിന് പ്രതിസന്ധിഘട്ടം വന്നപ്പോൾ ഇടപെട്ടത് സുഹൃത്ത് എന്ന നിലയിലാണെ ന്നും ഒരു വ്യക്തിക്ക് പ്രതിസന്ധി ഘട്ടത്തിൽ ലഭിക്കുന്ന പിന്തുണ ഏറെ വിലപ്പെട്ടതാണെന്നു ം നടൻ സിദ്ദീഖ് പറഞ്ഞു. തെൻറ ജീവിതത്തിലെ ഒരു വിഷമാവസ്ഥയിൽ കൂടെ നിൽക്കാൻ ഒരുപാടു പേർ ഉണ്ടായിരുന്നു. ‘അഭിനയമറിയാതെ’ എന്ന പുസ്തകത്തിെൻറ പ്രകാശന ചടങ്ങിൽ സദസ്സുമാ യി സംവദിക്കുകയായിരുന്നു സിദ്ദീഖ്. ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളും കണ്ടുമുട്ടിയ വ്യക്തികളും സംഭവങ്ങളുമാണ് പുസ്തകത്തിൽ പരാമർശിക്കപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തെൻറ അനുകരണകലയോടും സിനിമാഭിനയത്തോടും പിതാവിന് യോജിപ്പുണ്ടായിരുന്നില്ല. സ്ഥിരവരുമാനമുള്ള സർക്കാർ ഉദ്യോഗസ്ഥനായി തന്നെ കാണാനായിരുന്നു പിതാവിന് ആഗ്രഹം. ഉപ്പയുടെ മുന്നിലാണ് ആദ്യത്തെ മിമിക്രി കാണിച്ചത്. ആരേയും അനുകരിച്ച് പരിഹസിക്കരുതെന്ന് ഉപ്പ പറഞ്ഞു.
പ്രവാസികളുടെ പണമാണ് കേരളത്തെ ചലിപ്പിക്കുന്നത്. വിദേശങ്ങളിൽനിന്ന് പ്രവാസി മലയാളികൾ നാട്ടിലേക്കയക്കുന്ന പണം ബംഗാളികൾക്ക് കൈമാറുന്ന പ്രവർത്തനമാണ് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. പ്രവാസികൾ എന്നും പ്രവാസികളായിത്തന്നെ തുടരാനാണ് പ്രാർഥിക്കുന്നതെന്ന് നർമത്തിൽ ചാലിച്ച് സിദ്ദീഖ് പറഞ്ഞു. അഭിനയിക്കാനറിയില്ലെന്ന് സ്വയം തോന്നിയ നിമിഷങ്ങൾ ധാരാളമുണ്ടായിട്ടുണ്ട്. താനൊരു ബോൺ ആക്ടറല്ല, ഡെവലപ്പ്ഡ് ആക്ടർ ആണ്. മെതേഡ് ആക്ടർ ആയി മാറാനാണ് ആഗ്രഹം.
സോഷ്യൽ മീഡിയയിൽ നെഗറ്റിവിറ്റിക്ക് കൂടുതൽ സ്ഥാനം കിട്ടുന്നത്, ആളുകൾ പൊതുവെ മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും മാത്രം കണ്ടെത്താൻ എപ്പോഴും ശ്രമിക്കുന്നതുകൊണ്ടാണ്.പുസ്തകമെഴുതിക്കൂടേയെന്ന് മുമ്പ് പലരും ചോദിച്ചിട്ടുണ്ട്. പക്ഷേ അന്നൊന്നും, എഴുതാൻ തക്കവണ്ണം എന്തെങ്കിലും അനുഭവങ്ങൾ തനിക്കുണ്ടെന്ന് കരുതിയിട്ടില്ല. പക്ഷേ ‘അഭിനയമറിയാതെ’ എന്ന പുസ്തകമെഴുതിയ അവസരത്തിലാണ് എഴുതാൻ തനിക്ക് ധാരാളം കാര്യങ്ങളുണ്ടെന്ന് തോന്നിത്തുടങ്ങിയത്. ഇനിയും എഴുതാൻ തനിക്ക് ആഗ്രഹമുണ്ട്. എല്ലാവരും എന്തെങ്കിലുമൊക്കെ, ഒരു പ്രേമലേഖനമെങ്കിലും എഴുതണമെന്നും, നന്നായി വായിക്കണമെന്നും സിദ്ദീഖ് അഭ്യർഥിച്ചു. റേഡിയോ അവതാരക തൻസി ഹാഷിർ സംവാദത്തിൽ മോഡറേറ്ററായിരുന്നു. ലിപി പുസ്തകത്തിെൻറ ആദ്യപ്രതി കെ.ബി. മോഹൻകുമാറിൽനിന്ന് നവാസ് പൂനൂർ ഏറ്റുവാങ്ങി. ബഷീർ തിക്കോടി, സുരേഷ് കുമാർ, എ.കെ. ഫൈസൽ, ലിപി അക്ബർ എന്നിവർ സംസാരിച്ചു. സി.എം. ചേന്ദമംഗലം സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.