Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസർ ബുനൈർ ദ്വീപ്...

സർ ബുനൈർ ദ്വീപ് ആഘോഷങ്ങൾ ഇന്ന്​ 

text_fields
bookmark_border
സർ ബുനൈർ ദ്വീപ് ആഘോഷങ്ങൾ ഇന്ന്​ 
cancel

ഷാർജ: പേർഷ്യൻ ഉൾക്കടലിൽ സഥിതി ചെയ്യുന്ന ഷാർജയുടെ ദ്വീപായ സർ ബുനൈറിലെ ആഘോഷങ്ങൾക്ക് ഇന്ന്​ തുടക്കമാകും. ഷാർജ മീഡിയ കൗൺസിൽ ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ സുൽത്താൻ ആൽ ഖാസിമി ഉദ്ഘാടനം ചെയ്യും. പരിസ്​ഥിതി സംരക്ഷിത ഏരിയാസ്​ അതോറിറ്റി ചെയർപേഴ്സൺ ഹന സെയ്ഫ് ആൽ സുവൈദി അടക്കമുള്ള പ്രമുഖർ പങ്കെടുക്കും. പരിസ്​ഥിതി സംരക്ഷിത അതോറിറ്റി, പ്രാദേശിക ഭരണകൂട വകുപ്പുകളുമായ് സഹകരിച്ചാണ് സർ ബൂ നായർ ഫെസ്റ്റിവലിെൻ്റ 19 ാം വാർഷികം ആഘോഷമാക്കുന്നത്.

കടലാണ് നമ്മുടെ ജീവിതം എന്ന ശീർഷകത്തിൽ നടക്കുന്ന ആഘോഷങ്ങളിൽ പ്രകൃതിയുമായി ഇണങ്ങി നിൽക്കുന്ന പരിപാടികളാണ് അരങ്ങേറുക. ഷാർജയിലെ പ്രകൃതി ചുറ്റുപാടുകളും ജൈവവൈവിധ്യം സംരക്ഷിക്കാനും സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ  ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമയുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് ഉത്സവം.

ഷാർജയിലെ ഒരു പ്രശസ്​ത ടൂറിസ്റ്റ് കേന്ദ്രമാണ് സർ ബൂനൈർ ദ്വീപ്. നിരവധി വൈവിധ്യമാർന്ന മറൈൻ ആവാസ കേന്ദ്രങ്ങൾ, പവിഴപ്പുറ്റുകളുടെ വൈവിധ്യം, അപൂർവ കടലാമകൾ, ഹവാക്സ്​ ബിൽ കടലാമ, പച്ച ആമ തുടങ്ങിയവക്ക് പുറമെ നിരവധി മത്സ്യ ഇനങ്ങളും ഈ മേഖലയിലുണ്ട്. 2013ൽ റംസാർ തണ്ണീർത്തട സംരക്ഷണ പട്ടികയിൽ സർ ബുനൈർ ദ്വീപ് ഇടം പിടിച്ചിരുന്നു. ദ്വീപിനെ ചുറ്റുന്ന നീല ജലാശയവും അതിലെ ജൈവവൈവിധ്യവും മനംകുളിർപ്പിക്കുന്ന കാഴ്ച്ചയാണ്. പക്ഷികൾ, ഉരകങ്ങൾ, അറേബ്യൻ വരയാടുകൾ തുടങ്ങിയവ ഇവിടെ വസിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsfestivalmalayalam newssir bunair island
News Summary - sir bunair island festival
Next Story