കാവ്യാത്മക വേദിയിൽ അറബ് െഎക്യസംഗമം: സിറിയൻ ആക്രമണം ഉച്ചകോടിയുടെ അജണ്ട മാറ്റിമറിച്ചില്ല
text_fieldsദഹ്റാൻ: എല്ലാം കൊണ്ടും കാവ്യാത്മകമായിരുന്നു ദഹ്റാനിലെ അറബ് സമ്മിറ്റ് വേദി. സൗദിയുടെ മുദ്രയായി വരുംകാലം സാക്ഷ്യപ്പെടുത്തുന്ന ഇത്റ സമുച്ചയം മരുഭൂമിയിലെ വേറിെട്ടാരു ലോകമാണ് അവതരിപ്പിക്കുന്നത്. അറിവിെൻറയും സംസ്കാരത്തിെൻറയും ചരിത്രത്തിെൻറയും സൗദിയിലെ വിസ്മയ കേന്ദ്രത്തിലേക്ക് രാഷ്ട്രനേതാക്കളും പരിവാരങ്ങളും കടന്നുവന്ന ഞായറാഴ്ച 29ാമത് ഉച്ചകോടിയെ അവിസ്മരണീയമാക്കി. മരുഭൂമിയിൽ രൂപകൽപന ചെയ്ത പ്രകൃതിമനോഹര ലോകമാണ് അരാംകോ വളപ്പിലെ ഇത്റ സമുച്ചയം. ചുറ്റും പുന്തോപ്പുകളും ജലമർമരങ്ങളും. അവിടുത്തെ കാറ്റിലും കവിതയുള്ളതുപോലെ തോന്നും. സൗദി സമ്പന്നതയുടെ ആദ്യ എണ്ണ ഉറവകൾ കണ്ടെത്തിയ സ്ഥലത്താണ് ‘കിങ് അബ്ദുൽ അസീസ് സെൻറർ ഫോർ വേൾഡ് കൾച്ചർ’ സ്ഥാപിച്ചിരിക്കുന്നത്. ആദ്യഎണ്ണക്കിണറിെൻറ അടയാളമെന്നോണം നാഴികക്കലിെൻറ മാതൃകയിൽ തീർത്ത സൗധം. അതിനുള്ളിൽ ചരിച്ചുെകട്ടിയ പനയോലപ്പന്തലിെൻറ പ്രതീതിയുള്ള ഹാളിനകത്തായിരുന്നു നേതാക്കളുടെ സമ്മേളനം.
മുളയിൽ തീർത്ത നിലത്തിന് പ്രകൃതിയുടെ ടച്ച്. സാധാരണ ഉച്ചകോടിവേദികളിൽ നിന്ന് എന്തുകൊണ്ടും വ്യത്യസ്തം. ഇനിമുതൽ അറബ് ഉച്ചകോടി അറബ് സാംസ്കാരിക ഉച്ചകോടിയായിരിക്കുമെന്ന സൽമാൻ രാജാവിെൻറ പ്രഖ്യാപനവും ഇൗ വേദിയിലായിരുന്നു. ഭീഷണികളുടെ കാലമായതിനാൽ അങ്ങേയറ്റത്തെ സുരക്ഷയായിരുന്നു ഇത്റയിൽ. ആകാശത്ത് നിരീക്ഷണക്കണ്ണുകളുമായി ഹെലികോപ്റ്ററുകൾ സദാ റോന്തു ചുറ്റി. സൽമാൻ രാജാവ് നേരത്തെ സമ്മിറ്റ് വേദിയിലെത്തി അഥിതികളെ സ്വീകരിച്ചുകൊണ്ടിരുന്നു. ഏറെ നേരം നിന്ന നിൽപിൽ രാജാവ് അതിഥികളെ ആത്മഹർഷത്തോടെ സ്വീകരിച്ചു. ഉച്ചക്ക് രണ്ടരേയാടെ തുടങ്ങിയ ഉച്ചകോടി രാത്രി എട്ടു മണിയോെട സമാപിച്ചു.
അറബ് െഎക്യത്തിെൻറ വിളംബരമായി മാറി ഉച്ചകോടി. 18 ഒാളം വിഷയങ്ങളിലാണ് ചർച്ചകൾ നടന്നത്. മുഖ്യ അജണ്ട എന്തായിരിക്കുമെന്ന വിഷയത്തിൽ ആർക്കും സംശയമുണ്ടായിരുന്നില്ല. പ്രതീക്ഷിച്ച പോലെ ഫലസ്തീൻ^ഇസ്രായേൽ വിഷയം ഉച്ചകോടിയുടെ തലക്കെട്ട് പിടിച്ചു പറ്റി. അതേ സമയം പടിഞ്ഞാറൻ രാജ്യങ്ങൾ സിറിയക്ക് നേരെ ആക്രമണം നടത്തിയതിെൻറ പിറ്റേന്നായിരുന്നു അറബ് സമ്മിറ്റ്. ഉച്ചകോടിയുടെ മുഖ്യഅജണ്ട ഇതോടെ സിറിയയായി മാറുമെന്ന് ചില നിരീക്ഷകർ വിലയിരുത്തി. അറബ് പത്രങ്ങൾ പോലും അങ്ങിനെ എഴുതി. പെക്ഷ അതു സംഭവിച്ചില്ല. അമേരിക്കയുടെ എംബസി ജറുസലേമിലേക്ക് മാറ്റുമെന്ന ട്രംപിെൻറ പ്രസ്താവനക്കെതിരെ അറബ് രാജ്യങ്ങൾ ഒറ്റക്കെട്ടായി ശബ്ദമുയർത്തി. ഖുദ്സ് ആസ്ഥാനമായ ഫലസ്തീൻ രാഷ്ട്രത്തിൽ കവിഞ്ഞ ഒരു പരിഗണനയും തങ്ങൾക്കില്ലെന്ന് സൽമാൻ രാജാവ് പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.