Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസീ​തി സാ​ഹി​ബ്​...

സീ​തി സാ​ഹി​ബ്​ പി​ന്നാ​ക്ക​ക്കാ​ർ​ക്ക്​ വെ​ളി​ച്ചം പ​ക​ർ​ന്ന നാ​യ​ക​ൻ -ഹാ​റൂ​ൺ റ​ഷീ​ദ്

text_fields
bookmark_border
സീ​തി സാ​ഹി​ബ്​ പി​ന്നാ​ക്ക​ക്കാ​ർ​ക്ക്​ വെ​ളി​ച്ചം പ​ക​ർ​ന്ന നാ​യ​ക​ൻ -ഹാ​റൂ​ൺ റ​ഷീ​ദ്
cancel

ഷാ​ർ​ജ: സ്വാ​ത​ന്ത്ര്യ സ​മ​ര പോ​രാ​ട്ട​ങ്ങ​ൾ ത​ള​ർ​ത്തി​യ മ​ല​ബാ​റി​ലെ ന്യൂ​ന​പ​ക്ഷ, പി​ന്നാ​ക്ക സ​മു​ദാ​യ​ങ്ങ​ൾ​ക്ക് വെ​ളി​ച്ചം പ​ക​ർ​ന്ന ന​വോ​ത്ഥാ​ന നാ​യ​ക​നാ​യി​രു​ന്നു കെ.​എം. സീ​തി സാ​ഹി​ബെ​ന്ന് മു​സ്‍ലിം ലീ​ഗ് തൃ​ശൂ​ർ ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ് കെ.​എ. ഹാ​റൂ​ൺ റ​ഷീ​ദ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. സീ​തി സാ​ഹി​ബ്‌ ഫൗ​ണ്ടേ​ഷ​ൻ യു.​എ.​ഇ ചാ​പ്റ്റ​റി​ന്‍റെ പ്ര​വ​ർ​ത്ത​ക​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ക്ഷ​ര​ങ്ങ​ൾ കൂ​ട്ടി​വാ​യി​ക്കാ​ൻ അ​റി​യാ​ത്ത ഒ​രു കാ​ല​ഘ​ട്ട​ത്തി​ൽ ഫ​റോ​ക്ക് കോ​ള​ജ് ആ​രം​ഭി​ച്ച സീ​തി സാ​ഹി​ബ് ത​ന്‍റെ സ​മ്പ​ത്തും ആ​രോ​ഗ്യ​വും വി​ജ്ഞാ​ന​വും സ​മൂ​ഹ​ത്തി​നാ​യി ചെ​ല​വ​ഴി​ച്ചു.

സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ​യെ പോ​ലെ ഏ​റ്റ​വും ന​ല്ല പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തി സം​ഘ​ട​നാ രം​ഗ​ത്തേ​ക്ക് ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​ന്ന നേ​താ​വാ​യി​രു​ന്നു അ​ദ്ദേ​ഹം. വ​ലി​യ ഭൂ​സ്വ​ത്തി​ന്‍റെ ഉ​ട​മ​യാ​യി​രു​ന്ന അ​ദ്ദേ​ഹം സ്പീ​ക്ക​ർ ആ​യി​രി​ക്കെ മ​ര​ണ​പ്പെ​ട്ട​പ്പോ​ൾ മ​യ്യി​ത്ത് ഖ​ബ​റ​ട​ക്കാ​നു​ള്ള പ​ണം മാ​ത്രം അ​വ​ശേ​ഷി​പ്പി​ച്ചു കൊ​ണ്ടാ​ണ് ജീ​വി​താ​ന്ത്യം കു​റി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഏ​പ്രി​ൽ 19നു ​ഷാ​ർ​ജ​യി​ൽ വെ​ച്ചു സീ​തി സാ​ഹി​ബ് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്താ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. പ്ര​സി​ഡ​ന്‍റ്​ ക​ബീ​ർ ചാ​ന്നാ​ങ്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എ​ച്ച്.​എം അ​ഷ്‌​റ​ഫ്‌ മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. തൃ​ശൂ​ർ ജി​ല്ല മു​സ്‍ലിം ലീ​ഗ് സെ​ക്ര​ട്ട​റി പി.​എ. ഷാ​ഹു​ൽ ഹ​മീ​ദ് ആ​ശം​സ​ക​ൾ നേ​ർ​ന്നു. സി​ദ്ദീ​ഖ് ത​ളി​ക്കു​ളം, നു​ഫൈ​ൽ പു​ത്ത​ൻ​ചി​റ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ്‌ കൊ​ടു​ങ്ങ​ല്ലൂ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സ​ലാം തി​രു​നെ​ല്ലൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsGulf NewsCH Muhammad KoyaSiti SahibHaroon Rasheed
News Summary - Siti Sahib Is the leader who shed light on the followers Said By Haroon Rasheed
Next Story