ആറുമാസം: അജ്മാൻ അബ്ര ഉപയോഗിച്ചത് 37,000 പേര്
text_fieldsഅജ്മാന്: ഈ വർഷത്തിന്റെ ആദ്യപകുതിയിൽ അജ്മാനിലെ സമുദ്ര ഗതാഗതം ഉപയോഗപ്പെടുത്തിയത് 36,911 പേര്. 2022ലെ ഇതേ കാലയളവിലെ 28,802 യാത്രക്കാരെ അപേക്ഷിച്ച് 28 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.
ഇക്കാലയളവിൽ മറൈൻ ട്രാൻസ്പോർട്ട് ട്രിപ്പുകളുടെ എണ്ണം 3806 ആയിരുന്നു.
കഴിഞ്ഞ വർഷം ഇതേ കാലയളവില്‍ 3209 ട്രിപ്പുകളെ അപേക്ഷിച്ച് 19 ശതമാനമാണ് വർധന. അജ്മാൻ എമിറേറ്റിലെ നാല് മറൈൻ സ്റ്റേഷനുകളായ അൽ റാഷിദിയ സ്റ്റേഷൻ,
അൽ സഫിയ സ്റ്റേഷൻ, അൽ സോറ സ്റ്റേഷൻ, മറീന സ്റ്റേഷൻ എന്നിവിടങ്ങളില്‍നിന്നാണ് അജ്മാനിലെ അബ്ര പ്രവര്‍ത്തിക്കുന്നതെന്ന് പബ്ലിക് ട്രാൻസ്പോർട്ട് ആൻഡ് ലൈസൻസിങ് ഏജൻസി എക്സിക്യൂട്ടിവ് ഡയറക്ടർ എൻജിനീയർ സാമി അലി അൽ-ജല്ലാഫ് പറഞ്ഞു.
വിവിധ യാത്രക്ക് അനുസൃതമായുള്ള നിരക്കുകളാണ് നിശ്ചയിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
30 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന വലിയ ബോട്ടും 15 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന ചെറിയ ബോട്ടുമാണ് യാത്രക്ക് ഉപയോഗിക്കുന്നത്. ജി.പി.എസ് സംവിധാനത്തിന്റെ സഹായത്തോടെയാണ് യാത്ര നിയന്ത്രിക്കുന്നത്.
സുരക്ഷ ഒരുക്കാൻ നിരീക്ഷണക്കാമറകളും സംവിധാനിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.