ആറുമാസം: അൽ മദാം അതിർത്തി വഴി യാത്രചെയ്തത് രണ്ടു ലക്ഷം പേർ
text_fieldsഷാർജ: കഴിഞ്ഞ ആറു മാസത്തിനിടെ എമിറേറ്റിലെ അൽ മദാം അതിർത്തി ചെക്ക്പോസ്റ്റ് വഴി യാത്ര ചെയ്തത് 20,2740 പേർ. ഓർഗനൈസേഷണൽ കമ്മിറ്റി ഫോർ പോർട്സ് ആൻഡ് ബോർഡർ പോയന്റ്സാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മദാം മുനിസിപ്പാലിറ്റി ആസ്ഥാനത്ത് നടന്ന ഷാർജ പോർട്സ് ആൻഡ് ബോർഡർ പോയന്റ്സ് കമ്മിറ്റിയുടെ എട്ടാമത് വാർഷിക യോഗത്തിലാണ് കണക്കുകൾ പുറത്തുവിട്ടത്.
രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള യാത്രക്കാരുടെ സഞ്ചാരം നിയന്ത്രിക്കുന്നതിൽ മുഴുവൻ സമയവും പ്രവർത്തിക്കുന്ന എമിറേറ്റിലെ അതിർത്തി ചെക്പോസ്റ്റുകളുടെ കാര്യക്ഷമതയാണ് യാത്രക്കാരുടെ കണക്കുകൾ അടിവരയിടുന്നതെന്ന് അധികൃതർ അറിയിച്ചു. യോഗത്തിൽ പോർട്സ് ആൻഡ് ബോർഡർ പോയന്റ്സ് അഫേഴ്സ് ഡയറക്ടർ മുഹമ്മദ് ഇബ്രാം അൽ റൈസി അധ്യക്ഷതവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.