Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമൂന്ന്​ വാഹനാപകടങ്ങളിൽ...

മൂന്ന്​ വാഹനാപകടങ്ങളിൽ ആറു​പേർക്ക്​ പരിക്ക്​

text_fields
bookmark_border
മൂന്ന്​ വാഹനാപകടങ്ങളിൽ ആറു​പേർക്ക്​ പരിക്ക്​
cancel
camera_alt

കഴിഞ്ഞ ദിവസമുണ്ടായ അപകട ദൃശ്യം 

ദുബൈ: എമിറേറ്റിൽ മൂന്ന്​ വ്യത്യസ്​ത അപകടങ്ങളിലായി ആറുപേർക്ക്​ പരിക്ക്​. ഒരപകടത്തിൽ ആറ്​ വാഹനങ്ങളാണ്​ കൂട്ടിയിടിച്ചത്​.

മൂന്നപകടങ്ങളിലായി പത്ത്​ വാഹനങ്ങൾക്ക്​ കേടുപാടുണ്ടായി. റെഡ്​ സിഗ്​നൽ ശ്രദ്ധിക്കാതെ സഞ്ചരിച്ച വാഹനമാണ്​ ഒരിടത്ത്​ അപകടമുണ്ടാക്കിയത്​. വാഹനങ്ങൾ തമ്മിൽ പാലിക്കേണ്ട അകലം ശ്രദ്ധിക്കാതിരുന്നതാണ്​ മറ്റൊരപകടത്തിന്​ കാരണമായതെന്നും പൊലീസ്​ വ്യക്​തമാക്കി.

ആറുവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടം ചൊവ്വാഴ്​ച രാവിലെ ദ​ുബൈ-അൽ ഐൻ റോഡിൽ ഗതാഗത തടസ്സം സൃഷ്​ടിച്ചു. തുടർന്ന്​ ഗതാഗതം സമാന്തര റോഡുകളിലേക്ക്​ തിരിച്ചുവിട്ടു.

വാഹനങ്ങൾ പാലിക്കേണ്ട അകലം ശ്രദ്ധിക്കാതിരുന്നതാണ് ഏറെ അപകടങ്ങൾക്കും കാരണമാകുന്നതെന്ന്​ ട്രാഫിക്​ ജനറൽ ഡിപ്പാർട്മെൻറ്​ ആക്​ടിങ്​ ഡയറക്​ടർ കേണൽ ജുമുഅ സാലിം ബിൻ സുവൈദാൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubairoad accidents
News Summary - Six people were injured in three road accidents
Next Story