അപകടത്തിൽപെട്ട പായ്ക്കപ്പലിൽനിന്ന് ആറു പേരെ രക്ഷപ്പെടുത്തി
text_fieldsദുബൈ: ചോർച്ചയുണ്ടായതിനെ തുടർന്ന് മുങ്ങാൻ തുടങ്ങിയ പായ്ക്കപ്പലിൽനിന്ന് ആറു പേരെ ദുബൈ പൊലീസ് രക്ഷപ്പെടുത്തി. ദുബൈ ക്രീക്കിലാണ് സംഭവം. ഏഷ്യൻ സ്വദേശികളാണ് കപ്പലിലുണ്ടായിരുന്നത്.
അമിതമായി ചരക്കുകയറ്റിയതാണ് കപ്പലിൽ വിള്ളലുണ്ടാകാൻ കാരണമായത്. ദുബൈ ക്രീക്കിൽനിന്ന് ഏഷ്യൻ രാജ്യത്തേക്കുള്ള യാത്രയിലായിരുന്നു കപ്പൽ. വെള്ളം ഉള്ളിൽ കയറാൻ തുടങ്ങിയതോടെ അപകടം മുന്നിൽ കണ്ട ക്യാപ്റ്റൻ ദുബൈ പൊലീസിെൻറ കമാൻഡ് ആൻഡ് കൺട്രോൾ സെൻററിൽ വിവരം അറിയിച്ചു. ഉടൻ പൊലീസ് മാരിടൈം പട്രോളിങ് സംഘം സ്ഥലത്തെത്തി കപ്പലിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി. കപ്പലിലെ ചോർച്ച വലുതാണെന്ന് മനസ്സിലാക്കിയ സംഘം കപ്പൽ മുങ്ങാതെ സംരക്ഷിക്കുകയും അടുത്തുള്ള ഡോക്കിലേക്ക് എത്തിക്കുകയും ചെയ്തതായി പോർട്ട് െപാലീസ് സ്റ്റേഷനിലെ മറൈൻ റെസ്ക്യൂ വിഭാഗം ഡയറക്ടർ അലി അബ്ദുല്ല അൽ നഖ്ബി പറഞ്ഞു.
പ്രത്യേക സുരക്ഷ ബലൂണുകൾ സ്ഥാപിച്ചാണ് ബോട്ട് മുങ്ങാതെ സംരക്ഷിച്ചത്. കപ്പലിലുണ്ടായിരുന്ന ചരക്ക് ദുബൈ മുനിസിപ്പാലിറ്റിയുടെ സഹായത്തോടെ വീണ്ടെടുത്ത് കരക്കെത്തിച്ചു. ബോട്ട്, പായ്ക്കപ്പൽ, യാനങ്ങൾ എന്നിവയുടെ ഉടമസ്ഥർ യാത്രക്കു മുമ്പ് കൃത്യമായ പരിശോധന നടത്തണമെന്ന് പൊലീസ് അറിയിച്ചു. ദുബൈ പൊലീസിെൻറ സ്മാർട്ട് ആപ് വഴി (Sail Safely) അപകടങ്ങൾ പൊലീസിനെ സമയത്ത് അറിയിക്കാൻ കഴിയും. മാത്രമല്ല, സമുദ്രയാത്രകൾ ട്രാക്ക് ചെയ്യാനും അപകടം മുൻകൂട്ടി അറിയാനും കാലതാമസം അറിയാനും ഇത് സഹായിക്കുമെന്ന് അബ്ദുല്ല അൽ നഖ്വി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.