എസ്.കെ.എസ്.എസ്.എഫ് ആലൂർ യു.എ.ഇ കമ്മിറ്റി ഭാരവാഹികൾ
text_fieldsഷാർജ: എസ്.കെ.എസ്.എസ്.എഫ് ആലൂർ യു.എ.ഇ കമ്മിറ്റി സംഘടിപ്പിക്കുന്ന മീലാദ് മൗലീദ് പാരായണവും മജ്ലിസിന്നൂർ സദസ്സും സെപ്റ്റംബറിൽ ഷാർജയിൽ നടക്കും. ഞായറാഴ്ച ഷാർജയിൽ ചേർന്ന എസ്.കെ.എസ്.എഫ്.എഫ് ആലൂർ യു.എ.ഇ വാർഷിക ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം. യോഗത്തിൽ രണ്ടു വർഷത്തെ കർമ പരിപാടിയും തീരുമാനിച്ചു. എ.ടി.ഗഫൂർ സ്വാഗതം പറഞ്ഞ യോഗത്തിൽ താജു ആദൂർ അധ്യക്ഷത വഹിച്ചു.
എ.ടി. റഫീഖ് ഉദ്ഘാടനം ചെയ്തു. തുടർന്ന് അഷ്റഫ് കോളോട്ട്, എ.ടി.താജു, റഹിം തായത്, നൗഷാദ് കോളോട്ട്, ലത്തീഫ് തലപ്പാടി, ഇസ്ഹാഖ് പിലാവടുക്കം, അൻസാർ ഉവൈസ് എന്നിവർ സംസാരിച്ചു.
മുസമ്മിൽ തായത്ത് നന്ദി പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് ആലൂർ ശാഖ യു.എ.ഇ കമ്മിറ്റി ഭാരവാഹികളായി നൗഷാദ് കോളോട്ട് (പ്രസിഡന്റ്), ജി. ഗഫൂർ (ജോയന്റ് സെക്രട്ടറി), താജു ആദൂർ (ട്രഷറർ), ലത്തീഫ് തലപ്പാടി (വൈസ് പ്രസിഡന്റ്), എ. സമീർ (ജോ: സെക്രട്ടറി), റഹീം തായത്ത്, അൻസാർ ഉവൈസ് (ഉപദേശക സമിതി) എന്നിവരെ തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.