മദ്റസ അധ്യാപകരുടെ വിധവകള്‍ക്ക് ക്ഷേമനിധിയുമായി എസ്.കെ.എസ്.എസ്.എഫ്
text_fieldsഅബൂദബി: മലപ്പുറം ജില്ലയിലെ മരണപ്പെട്ട മദ്റസാധ്യാപകരുടെ വിധവകള്‍ക്ക് ധനസഹായം ചെയ്യുന്ന പദ്ധതി (ഇംദാദ്) അബൂദബി മലപ്പുറം ജില്ല എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി ആരംഭിച്ചു. ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന മജ്ലിസിന്നൂര് വാര്‍ഷിക സമ്മേളനത്തിലാണ് പദ്ധതി പ്രഖ്യാപനവും ധന സമാഹരണവും നടന്നത്. തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് ആദ്യഘട്ടമെന്ന നിലയില്‍ രണ്ടുവര്‍ഷത്തേക്ക് 2000 രൂപ വീതം സഹായം നല്‍കുക. ക്ഷേമനിധി പ്രഖ്യാപനം എസ്.കെ.എസ്.എസ്.എഫ് യു.എ.ഇ നാഷനല്‍ കമ്മിറ്റി സീനിയര്‍ ഉപാധ്യക്ഷന്‍ അബ്ദുറഹ്മാന് തങ്ങള്‍ നിര്‍വഹിച്ചു. ആദ്യ തുക ദ ഡീപ് സീഫുഡ് ചെയര്‍മാനും കെ.എം.സി.സി വേങ്ങര മണ്ഡലം പ്രസിഡന്റുമായ യൂസുഫ് ഹാജി പാങ്ങാട്ട്, അബൂദബി മലപ്പുറം ജില്ല എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് ഹബീബ് തങ്ങള്‍ക്ക് കൈമാറി. അബൂദബി സുന്നി സെന്റര്‍ പ്രസിഡന്റ് അബ്ദു റഊഫ് അഹ്സനി ഉദ്ഘാടനം ചെയ്തു.
സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുസ്സലാം ബാഖവി മുഖ്യ പ്രഭാഷണം നടത്തി. മജ്ലിസുന്നൂര് ആത്മീയ സദസ്സിന് നൂറുദ്ദീന്‍ തങ്ങള്‍, റഫീഖുദ്ദീന് തങ്ങള്‍, ഫവാസ് ഫൈസി എന്നിവര്‍ നേതൃത്വം നല്കി. ഷഹീന് തങ്ങള്‍, അസീസ് മുസ്ലിയാര്, അബ്ദുല്ല നദ് വി, ഹാരിസ് ബാഖവി, അബ്ദുസ്സലാം ഒഴൂര്‍, ഷുക്കൂര്‍ കല്ലുങ്ങല്‍, ഹിദായത്തുല്ല പറപ്പൂര്, ബഷീര്‍ രണ്ടത്താണി, സുലൈമാന്‍ വൈലത്തൂര്‍, സാജിദ് തിരൂര്‍, ഷാഫി ഇരിങ്ങാവൂര്‍, ജില്ല സെക്രട്ടറി മുഹമ്മദ് ബദര്‍, ഐ.പി.എ സമദ് പാലക്കല്‍ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.