യു.എ.ഇയിൽ സ്കൈപ് നിരോധനം പിൻവലിക്കുമെന്ന പ്രതീക്ഷയിൽ മൈക്രോസോഫ്റ്റ്
text_fieldsഅബൂദബി: വോയ്സ് ഒാവർ ഇൻറർനെറ്റ് പ്രോേട്ടാകോൾ സേവനങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളെ തുടർന്ന് സ്കൈപിനുള്ള നിരോധനം യു.എ.ഇ അധികൃതർ നീക്കുമെന്ന പ്രതീക്ഷയിൽ മൈക്രോസോഫ്റ്റ്.
സ്കൈപിെൻറ ഉടമസ്ഥതയുള്ള മൈക്രോസോഫ്റ്റ്, ഫേസ്ടൈമിെൻറ ഉടമസ്ഥതയിലുള്ള ആപ്പിൾ എന്നിവയുമായി ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (ട്രാ) ചർച്ച നടത്തിയതായി ഏപ്രിലിലിൽ റിപ്പോർട്ടുണ്ടായിരുന്നു.
സൗജന്യ വീഡിയോ സംസാര സേവനം ലഭ്യമാക്കുന്നവയാണ് സ്കൈപും ഫേസ് ടൈമും. 2017 ജൂണിലാണ് ഇവയ്ക്ക് നിരോധനം വന്നത്. വാട്ട്സാപ്, ഫേസ്ബുക്, വൈബർ, സ്നാപ്ചാറ്റ് എന്നിവ ലഭ്യമാക്കുന്ന കോളിങ് സേവനങ്ങളും നിയന്ത്രിക്കപ്പെടുന്നുണ്ട്. ഇത്തിസലാത്ത്, ഡു എന്നിവ മുഖേന പണമടച്ചാൽ ലഭ്യമാകുന്ന ബദൽ വിഡിയോ കോളിങ് സേവനങ്ങളാണ് ട്രാ എടുത്തുകാട്ടുന്നത്. ഇവയുടെ ഉപേയാഗം വർധിച്ചതായും അതോറിറ്റി വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.