ഹൈഡ്രജൻ കാർ പരിചയപ്പെടുത്തി സ്ലൊവാക്യ
text_fieldsദുബൈ: രാജ്യത്തെ ആദ്യ ഹൈഡ്രജൻ കാർ എക്സ്പോ പവലിയനിൽ പരിചയപ്പെടുത്തി സ്ലൊവാക്യ. പരിസ്ഥിതി സൗഹൃദ സംവിധാനങ്ങളടങ്ങിയ വളരെ ആകർഷകമായ എയ്റോഡൈനാമിക് സ്പോർട്സ് കാറാണ് പുറത്തിറക്കിയത്.
സുസ്ഥിര വികസന കാഴ്ചപ്പാടിലൂന്നി ലോകത്തിന് ഭാവി ഗതാഗത മേഖലയിൽ വമ്പിച്ച സംഭാവനകളർപ്പിക്കാൻ സാധ്യമാകുമെന്ന കാഴ്ചപ്പാടാണ് കാർ പ്രദർശനത്തിലൂടെ സ്ലൊവാക്യ മുന്നോട്ടുവെക്കുന്നത്.
കാർ പ്രദർശനത്തിന് തുടക്കം കുറിക്കുന്ന ചടങ്ങിൽ യു.എ.ഇ അന്താരാഷ്ട്ര സഹകരണസഹമന്ത്രിയും എക്സ്പോ ഡയറക്ടർ ജനറലുമായ റീം അൽ ഹാശിമി, സ്ലൊവാക്യൻ പ്രധാനമന്ത്രി എഡ്വേഡ് ഹെഗർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. രാജ്യത്തിെൻറ സൗന്ദര്യത്തെയും നേട്ടങ്ങളെയുമാണ് സ്ലൊവാക്യൻ പവലിയൻ പ്രതിനിധീകരിക്കുന്നതെന്നും തങ്ങളുടെ പുതിയ സാങ്കേതിക വിദ്യയും കണ്ടുപിടിത്തങ്ങളും പ്രദർശിപ്പിക്കാനുള്ള മികച്ച സ്ഥലമായാണ് എക്സ്പോ 2020യെ വിലയിരുത്തുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രദർശനം കൂടുതൽ മെച്ചപ്പെട്ട ഭാവിയെ രൂപപ്പെടുത്താൻ പുതുതലമുറക്ക് പ്രചോദനമാകുമെന്ന പ്രത്യാശയും അദ്ദേഹം പങ്കുവെച്ചു.
ഫെറാറി മോഡലുകളുടെ ഡിനൈസറായ ബ്രനിസ്ലാവ് മൗക്സ് എന്നയാളാണ് ഇത് രൂപകൽപന ചെയ്തത്. ഹൈഡ്രജൻ വെള്ളത്തിെൻറ ഭാഗമായതിനാലാണ് വെള്ളത്തുള്ളിയുടെ രൂപത്തിൽ കാർ ഡിസൈൻ ചെയ്യാനുള്ള കാരണമെന്ന് ഡിസൈനർ ബ്രനിസ്ലാവ് മൗക്സ് പറഞ്ഞു. മൊബിലിറ്റി ഡിസ്ട്രിക്ടിെൻറ മധ്യ ഭാഗത്തായി സ്ഥിതി ചെയ്യുന്ന പവലിയെൻറ തീം 'ഭാവിയിലേക്കുള്ള സഞ്ചാരം: ഹൈഡ്രജൻ, ഏവിയേഷൻ, സ്പേസ്' എന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.