ആത്മാനുഭവങ്ങളുടെ പുസ്തകവുമായി എസ്.എം. സാദിഖ്
text_fieldsഷാർജ: കായംകുളം സ്വദേശിയായ എസ്.എം. സാദിഖ് സ്വയം പരിചയപ്പെടുത്തുന്നത് കഥയില്ലായ്മയിൽ കഥകൾ കണ്ടെത്തുന്നയാളെന്നാണ്. കഴിഞ്ഞ 35 വർഷത്തിനു മുകളിലായി വീൽചെയറിൽ കഴിയുന്ന ഇദ്ദേഹം പിന്നിട്ട ജീവിതാനുഭവങ്ങളിൽനിന്നാണ് 'ഒരു വീൽചെയർ സഞ്ചാരിയുടെ ഹൃദയതാളം' എന്ന പുസ്തകം രൂപപ്പെടുത്തിയത്.
പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് ഇദ്ദേഹത്തിെൻറ ജീവിതത്തിലേക്ക് പരീക്ഷണങ്ങളുടെ വേലിയേറ്റം സൃഷ്ടിച്ച് കാലുകൾക്ക് തളർച്ച ബാധിച്ചത്. രാത്രി ഉറങ്ങാൻ കിടന്ന ഇദ്ദേഹം ഉണർന്നപ്പോൾ കാലുകൾ ചലനമറ്റ നിലയിലാവുകയായിരുന്നു. ആദ്യകാലത്ത് ആരോഗ്യ വിദഗ്ധർ അപൂർവ രോഗത്തിെൻറ കാരണമറിയാതെ കുഴങ്ങി. 15 വർഷങ്ങൾക്ക് ശേഷം സ്പൈനൽ അട്രോഫി എന്നതാണ് കാരണമെന്ന് കണ്ടെത്തി. പിന്നീട് ചികിത്സകൾ പലതും നടത്തിയെങ്കിലും കാര്യമായ ഫലമൊന്നുമുണ്ടായില്ല.
തീക്ഷ്ണാനുഭവങ്ങളിലൂടെ കടന്നുപോകുേമ്പാഴും തളരാതെ തനിക്കും മറ്റുള്ളവർക്കും ചിരിയും പുഞ്ചിരിയും സമ്മാനിച്ച് പ്രതീക്ഷയിലേക്കും ആത്മവിശ്വാസത്തിലേക്കും സഞ്ചരിക്കാൻ തീരുമാനിച്ചപ്പോൾ പിറന്നതാണ് 'ഒരു വീൽചെയർ സഞ്ചാരിയുടെ ഹൃദയതാളം' എന്ന പുസ്തകം. വിവിധ പ്രസിദ്ധീകരണങ്ങളിൽ നിരവധി പ്രതികരണങ്ങളും കഥകളും ഇദ്ദേഹത്തിേൻറതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യമായാണ് പുസ്തകരൂപത്തിൽ സാദിഖിെൻറ രചന വെളിച്ചം കാണുന്നത്. പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ശനിയാഴ്ച ഉച്ചക്ക് ഒന്നിന്ന് റീജൻസി ഗ്രൂപ്പ് ചെയർമാൻ ഷംസുദ്ദീൻ ബിൻ മുഹ്യുദ്ദീൻ പ്രകാശനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.