വിസ സേവനങ്ങള്‍ക്ക് സ്മാര്‍ട്ട് ചാനലുകള്‍ ഉപയോഗപ്പെടുത്തണം
text_fieldsദുബൈ: ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്(ജി.ഡി.ആർ.എഫ്.എ) ബലിപെരുന്നാൾ അവധി ദിവസങ്ങളിലും സേവനം തുടരുമെന്ന് അറിയിച്ചു.
ഈ ദിവസങ്ങളിൽ വിസ സേവനങ്ങൾക്ക് സ്മാർട്ട് ചാനലുകൾ കൂടുതലായി ഉപയോഗപ്പെടുത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. വെബ്‌സൈറ്റിലൂടെയും സ്മാർട്ട് അപ്ലിക്കേഷൻ വഴിയും വകുപ്പിന്‍റെ ഒട്ടുമിക്ക സേവനങ്ങളും നിലവിൽ ലഭ്യമാണ്.
അല്‍ അവീറിലെ കസ്റ്റമർ ഹാപ്പിനസ് ക്ലിയറൻസ് ഡിപ്പാർട്ട്മെൻറ് ജൂലൈ എട്ടുമുതൽ 11വരെ രാവിലെ ആറുമുതൽ രാത്രി 10വരെ ഉപഭോക്താക്കളെ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. അടിയന്തര സേവനങ്ങൾക്ക് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം ടെര്‍മിനല്‍ മൂന്നിലെ ജി.ഡി.ആർ.എഫ്.എ ഓഫിസ് 24 മണിക്കൂറും പ്രവർത്തിക്കും.
ദുബൈയിലെ വിസാ സംബന്ധമായ ഏത് അന്വേഷണങ്ങള്‍ക്കും ടോൾ ഫ്രീ നമ്പറായ 800 5111 വിളിക്കാമെന്നും ജി.ഡി.ആർ.എഫ്.എ ദുബൈ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.