ഷാർജ സേവയുടെ ബില്ലടക്കാൻ 'സ്മാർട്ട്' സൗകര്യം
text_fieldsഷാർജ: ഷാർജ ഇലക്ട്രിസിറ്റി, ഗ്യാസ്, വാട്ടർ അതോറിറ്റി (സേവ) ഉപഭോക്താക്കൾക്ക് യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച 870 ഇലക്ട്രോണിക് പേയ്മെൻറ് മെഷീനുകൾ വഴി യൂട്ടിലിറ്റി ബില്ലുകൾ അടക്കാൻ സൗകര്യം. സമയനഷ്ടമില്ലാതെ പ്രവർത്തന മേഖലയിൽ നിന്നുതന്നെ ബില്ലടക്കാൻ
വരിക്കാർക്ക് സൗകര്യമൊരുക്കാനാണ് നൂതന സംവിധാനം സേവ നടപ്പാക്കുന്നതെന്ന് ഇൻസ്റ്റിറ്റ്യൂഷനൽ സപ്പോർട്ട് സർവിസസ് ജനറൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ അബ്ദുല്ല അൽ ഷംസി പറഞ്ഞു.
അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി ഷാർജയിലെ താമസക്കാർക്ക് സേവനങ്ങൾ നൽകാനും നടപടിക്രമങ്ങൾ സുഗമമാക്കാനും പരിസ്ഥിതി സംരക്ഷിക്കാനും മികച്ച സേവനങ്ങൾ നൽകാനും സ്മാർട്ട്, ഇലക്ട്രോണിക് സേവനങ്ങളുടെ ഉപയോഗം വഴിയൊരുക്കുമെന്ന് ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്‌നോളജി വിഭാഗം ഡയറക്ടർ ഇമാൻ അൽ ഖയാൽ പറഞ്ഞു. നിലവിലുള്ള വികസനത്തിന് അനുസൃതമായി നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ഉപയോക്തൃ സേവനങ്ങൾ മെച്ചപ്പെടുത്തുന്ന സമഗ്ര പദ്ധതിയുടെ ഭാഗമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.