അജ്മാനില്‍ സ്മാര്‍ട്ട് ഗേറ്റുകള്‍
text_fieldsഗതാഗത സുരക്ഷയിൽ അജ്മാൻ എപ്പോഴും ഒരുപടി മുന്നിലാണ്. സുരക്ഷയുടെ നിലവാരം വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി സ്മാര്‍ട്ട് ഗേറ്റുകള്‍ സ്ഥാപിച്ചിരിക്കുകയാണ് അജ്മാൻ. അടിയന്തര സാഹചര്യങ്ങളിലും പോലീസിന്‍റെ പ്രതികരണം വർദ്ധിപ്പിക്കുന്നതിന് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ചാണ് ഗേറ്റുകൾ പ്രവർത്തിക്കുന്നത്.
ഇതു വഴി കടന്നു പോകുന്ന വാഹനങ്ങളുടെ നിയമ ലംഘനങ്ങള്‍ നിരീക്ഷിക്കും. നിർമ്മിത ബുദ്ധി സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയുള്ളതാണ് സ്മാര്‍ട്ട് ഗേറ്റുകള്‍. അജ്മാന്‍റെ അതിര്‍ത്തി മേഖലകളിലാണ് ഗേറ്റുകള്‍ പ്രധാനമായും സ്ഥാപിക്കുന്നത്. വാഹന റജിസ്ട്രേഷന്‍ പുതുക്കാത്തതടക്കമുള്ള നിയമലംഘനങ്ങള്‍ നിരീക്ഷിക്കാന്‍ ഇതിലുള്ള സാങ്കേതിക വിദ്യ വഴി കഴിയും.
എമിറേറ്റിലെ ഏറ്റവും ഉയർന്ന ഗതാഗത സുരക്ഷയാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് അജ്മാൻ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഷെയ്ഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി പറഞ്ഞു. ഗതാഗത നിയമലംഘനങ്ങളും മാരകമായ അപകടങ്ങളും കുറക്കുന്നതിന് രണ്ട് വർഷമായി പൊലീസ് നിരീക്ഷണവും നിരീക്ഷണ സംവിധാനവും നവീകരിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. താമസക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ദേശീയ അജണ്ട 2021 കൈവരിക്കാനുമുള്ള 35 ദശലക്ഷം ദിർഹം സുരക്ഷാ പദ്ധതിയുടെ ഭാഗമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.