Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപൊ​ലീ​സ്​...

പൊ​ലീ​സ്​ പി​ടി​ച്ചെ​ടു​ത്ത വാ​ഹ​നം ഉ​ട​മ​ക​ൾ​ക്ക് സൂ​ക്ഷി​ക്കാം; ‘സ്മാ​ര്‍ട്ട് ഇം​പൗ​ണ്ട്മെ​ന്‍റ്’ സം​വി​ധാ​നവുമായി റാക് പൊലീസ്

text_fields
bookmark_border
പൊ​ലീ​സ്​ പി​ടി​ച്ചെ​ടു​ത്ത വാ​ഹ​നം ഉ​ട​മ​ക​ൾ​ക്ക് സൂ​ക്ഷി​ക്കാം;   ‘സ്മാ​ര്‍ട്ട് ഇം​പൗ​ണ്ട്മെ​ന്‍റ്’ സം​വി​ധാ​നവുമായി റാക് പൊലീസ്
cancel

റാ​സ​ല്‍ഖൈ​മ: ട്രാ​ഫി​ക്​ നി​യ​മ​ലം​ഘ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പൊ​ലീ​സ്​ പി​ടി​ച്ചെ​ടു​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ ഇ​നി ഉ​ട​മ​സ്ഥ​രു​ടെ അ​ധീ​ന​ത​യി​ല്‍ ത​ന്നെ സൂ​ക്ഷി​ക്കാ​ന്‍ ‘സ്മാ​ര്‍ട്ട് ഇം​പൗ​ണ്ട്മെ​ന്‍റ്’ സം​വി​ധാ​നം അ​വ​ത​രി​പ്പി​ച്ച് റാ​ക് പൊ​ലീ​സ്. ജ​ന​റ​ല്‍ റി​സോ​ഴ്സ് അ​തോ​റി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​പ്പാ​ക്കു​ന്ന പു​തി​യ സം​വി​ധാ​നം ജ​നു​വ​രി 20 മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​മെ​ന്ന് റാ​ക് പൊ​ലീ​സ് മേ​ധാ​വി മേ​ജ​ര്‍ ജ​ന​റ​ല്‍ അ​ലി അ​ബ്ദു​ല്ല ബി​ന്‍ അ​ല്‍വാ​ന്‍ അ​ല്‍ നു​ഐ​മി വ്യ​ക്ത​മാ​ക്കി.

പി​ടി​ച്ചെ​ടു​ക്കു​ന്ന വാ​ഹ​നം പൊ​ലീ​സി​ന്‍റെ വെ​ഹി​ക്കി​ള്‍ ക​സ്റ്റ​ഡി യാ​ര്‍ഡി​ല്‍ സൂ​ക്ഷി​ക്കു​ന്ന​തി​ന് പ​ക​രം ഉ​ട​മ​ക​ള്‍ക്ക് സ്വ​ന്തം ക​സ്റ്റ​ഡി​യി​ല്‍ സൂ​ക്ഷി​ക്കാ​ന്‍ ക​ഴി​യു​ന്നു​വെ​ന്ന​താ​ണ് ഇ​ല​ക്ട്രോ​ണി​ക് നി​രീ​ക്ഷ​ണ​ത്തി​ന് ഊ​ന്ന​ല്‍ ന​ല്‍കു​ന്ന ‘സ്മാ​ര്‍ട്ട് ഇം​പൗ​ണ്ട് സം​വി​ധാ​നം. നി​ര്‍ദി​ഷ്ട സ്ഥ​ല​ത്തു നി​ന്ന് വാ​ഹ​ന​ങ്ങ​ള്‍ മാ​റ്റു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന സം​വി​ധാ​നം വാ​ഹ​ന​ങ്ങ​ളു​ടെ പ​രി​പാ​ല​ന​ത്തി​ന് ഉ​ട​മ​ക​ള്‍ക്ക് അ​വ​സ​ര​വും ന​ല്‍കും.

പു​തി​യ സം​വി​ധാ​നം ത​ട​ങ്ക​ല്‍ യാ​ര്‍ഡി​ലെ തി​ര​ക്ക് കു​റ​ക്കു​ന്ന​തി​നും സ്മാ​ര്‍ട്ട് സേ​വ​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ജ​ന​കീ​യ​മാ​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​ന്താ​രാ​ഷ്ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ക്ക​നു​സൃ​ത​മാ​യി ഉ​പ​ഭോ​ക്തൃ സേ​വ​ന​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള റാ​ക് പൊ​ലീ​സി​ന്‍റെ പ്ര​തി​ബ​ദ്ധ​ത​യാ​ണ് സ്മാ​ര്‍ട്ട് ഇം​പൗ​ണ്ട്മെ​ന്‍റ് സം​വി​ധാ​നം.

ദി​വ​സ​ങ്ങ​ള്‍ നീ​ളു​ന്ന പാ​ര്‍ക്കി​ങ്​ മൂ​ലം വാ​ഹ​ന​ങ്ങ​ള്‍ക്കു​ണ്ടാ​കാ​നി​ട​യു​ള്ള കേ​ടു​പാ​ടു​ക​ളി​ല്‍ നി​ന്നു​ള്ള സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ഇ​ട​ക്കി​ടെ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നും പ​രി​ച​ര​ണം ന​ല്‍കു​ന്ന​തി​നും ഈ ​സേ​വ​നം ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് അ​വ​സ​രം ന​ല്‍കു​ന്നു. ഈ ​സേ​വ​ന​ത്തി​ല്‍ എ​ല്ലാ​ത്ത​രം വാ​ഹ​ന​ങ്ങ​ളും ഉ​ള്‍പ്പെ​ടു​ന്ന​താ​യും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsRAK policeSmart Impoundment
News Summary - Smart impoundment for vehicles to be applied in RAK from January 20
Next Story