Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഹെ​വി വെ​ഹി​ക്ള്‍...

ഹെ​വി വെ​ഹി​ക്ള്‍ ടെ​സ്റ്റി​ന് റാ​സ​ല്‍ഖൈ​മ​യി​ല്‍ ‘സ്മാ​ര്‍ട്ട് സി​സ്റ്റം’

text_fields
bookmark_border
smart system
cancel
camera_alt

റാ​സ​ല്‍ഖൈ​മ​യി​ലെ പു​തി​യ ഹെ​വി വെ​ഹി​ക്ള്‍ ‘സ്മാ​ര്‍ട്ട്’ ടെ​സ്റ്റി​ങ്​ സി​സ്റ്റം ലോ​ഞ്ചി​ങ്​ ച​ട​ങ്ങി​ല്‍

റാ​ക് പൊ​ലീ​സ് മേ​ധാ​വി മേ​ജ​ര്‍ അ​ലി അ​ബ്ദു​ല്ല അ​ല്‍വാ​ന്‍ അ​ല്‍ നു​ഐ​മി​യും ഉ​ദ്യോ​ഗ​സ്ഥ​രും

റാ​സ​ല്‍ഖൈ​മ: ഹെ​വി വെ​ഹി​ക്ള്‍ ഡ്രൈ​വി​ങ്​ ടെ​സ്റ്റി​ന് ‘സ്മാ​ര്‍ട്ട്’ സം​വി​ധാ​നം സ​ജ്ജീ​ക​രി​ച്ച് റാ​സ​ല്‍ഖൈ​മ. ട്രാ​ഫി​ക് ആ​ൻ​ഡ്​ ലൈ​സ​ന്‍സി​ങ്​ സ​ര്‍വി​സ് സെ​ന്‍റ​ര്‍, ഇ​ല​ക്ട്രോ​ണി​ക് സ​ര്‍വി​സ​സ് ആ​ൻ​ഡ്​ ടെ​ലി ക​മ്യൂ​ണി​ക്കേ​ഷ​ന്‍സ് വ​കു​പ്പ്, ജ​ന​റ​ല്‍ റി​സോ​ഴ്സ് അ​തോ​റി​റ്റി എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യു​ള്ള സം​രം​ഭ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം റാ​ക് പൊ​ലീ​സ് മേ​ധാ​വി മേ​ജ​ര്‍ അ​ലി അ​ബ്ദു​ല്ല അ​ല്‍വാ​ന്‍ അ​ല്‍ നു​ഐ​മി നി​ര്‍വ​ഹി​ച്ചു.

ഹെ​വി വാ​ഹ​ന​ങ്ങ​ളു​ടെ സ്മാ​ര്‍ട്ട് ടെ​സ്റ്റി​ങ്ങി​ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ എം.​ഒ.​ഐ ആ​പ്ലി​ക്കേ​ഷ​ന്‍ വ​ഴി അ​പേ​ക്ഷി​ക്കാ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ഡ്രൈ​വ​ര്‍മാ​രു​ടെ എ​ല്ലാ വ​ശ​ങ്ങ​ളും പു​തി​യ സ്മാ​ര്‍ട്ട് സി​സ്റ്റ​ത്തി​ലൂ​ടെ ല​ഭ്യ​മാ​കും. പ​രീ​ക്ഷ​യി​ല്‍ തോ​ല്‍വി പി​ണ​ഞ്ഞാ​ല്‍ അ​തി​ന്‍റെ കാ​ര​ണ​ങ്ങ​ള്‍ സു​താ​ര്യ​മാ​യി ഉ​പ​ഭോ​ക്താ​വി​ന് അ​റി​യാ​ന്‍ ക​ഴി​യും.

ഇ​ത് ഉ​പ​ഭോ​ക്താ​വി​ന് ശ​രി​യാ​യ രീ​തി​യി​ല്‍ പ​രി​ശീ​ല​ന​ത്തി​ലേ​ര്‍പ്പെ​ടാ​നും പി​ശ​കു​ക​ള്‍ ഇ​ല്ലാ​തെ അ​ടു​ത്ത ടെ​സ്റ്റി​ല്‍ വി​ജ​യി​ക്കാ​നും സ​ഹാ​യി​ക്കും. ഹെ​വി വാ​ഹ​ന ഡ്രൈ​വി​ങ്​ ക​ഴി​വു​ക​ള്‍ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ടെ​സ്റ്റ് ഫ​ല​ങ്ങ​ളു​ടെ പ്ര​വ​ര്‍ത്ത​ന ക്ഷ​മ​ത വ​ര്‍ധി​പ്പി​ക്കു​ന്ന​തി​നും പ​രാ​തി​ക​ള്‍ വേ​ഗ​ത്തി​ല്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നും സ്മാ​ര്‍ട്ട് സി​സ്റ്റം വ​ഴി​വെ​ക്കും.

പ​രീ​ക്ഷ​യി​ലേ​ര്‍പ്പെ​ടു​ന്ന​വ​രു​ടെ പ്ര​ക​ട​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ ഉ​യ​ര്‍ന്ന നി​ല​വാ​രം പു​ല​ര്‍ത്തു​ന്ന​വ​ര്‍ മാ​ത്ര​മാ​ണ് ഡ്രൈ​വി​ങ്​ ലൈ​സ​ന്‍സ് നേ​ടു​ന്ന​തെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തു​കൂ​ടി​യാ​ണ് പു​തി​യ സ്മാ​ര്‍ട്ട് സം​വി​ധാ​ന​മെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു.

ടെ​സ്റ്റ് പ്ര​ക്രി​യ​ക​ളു​ടെ ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന സ്മാ​ര്‍ട്ട് സം​വി​ധാ​നം നി​ർ​മി​ത ബു​ദ്ധി, നാ​ലാം വ്യ​വ​സാ​യി​ക വി​പ്ല​വം എ​ന്നി​വ​യി​ല്‍ യു.​എ.​ഇ ന​യ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ, ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍, സ്മാ​ര്‍ട്ട് സം​വി​ധാ​ന​ങ്ങ​ള്‍ എ​ന്നി​വ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ ട്രാ​ഫി​ക്-​പൊ​ലീ​സ് ല​ക്ഷ്യ​ങ്ങ​ള്‍ വി​ക​സി​പ്പി​ക്കു​ന്ന​തി​നും നൂ​ത​ന സാ​ങ്കേ​തി​ക വി​വ​ര സം​വി​ധാ​ന​വു​മാ​യി ബ​ന്ധി​പ്പി​ക്കാ​നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ല​ക്ഷ്യ​മി​ടു​ന്നു.

റാ​ക് പൊ​ലീ​സ് ട്രാ​ഫി​ക് ആ​ൻ​ഡ്​ ലൈ​സ​ന്‍സി​ങ്​ സ​ര്‍വി​സ​സ് സെ​ന്‍റ​റി​ല്‍ ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ ബ്രി​ഗേ​ഡി​യ​ര്‍ ഡോ. ​മു​ഹ​മ്മ​ദ് അ​ബ്ദു​ർ​റ​ഹ്മാ​ന്‍ അ​ല്‍അ​ഹ്മ​ദ്, ഇ​ല​ക്ട്രോ​ണി​ക്സ് വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ കേ​ണ​ല്‍ സ​ഖ​ര്‍ ബി​ന്‍ സു​ല്‍ത്താ​ന്‍ അ​ല്‍ ഖാ​സി​മി എ​ന്നി​വ​രും ഉ​ദ്യോ​ഗ​സ്ഥ​രും ജീ​വ​ന​ക്കാ​രും സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsSmart SystemHeavy Vehicle Test
News Summary - Smart System in Ras Al Khaimah for Heavy Vehicle Test
Next Story