കോവിഡ് രോഗികളെ 'മണത്തറിയാൻ' കെ 9 നായ്ക്കൾ കൂടുതൽ മേഖലകളിലേക്ക്
text_fieldsഅബൂദബി: യു.എ.ഇയിൽ കോവിഡ് രോഗബാധിതരെ കണ്ടെത്തുന്നതിന് കെ 9 പൊലീസ് നായ്ക്കളുടെ പ്രത്യേക മൊബൈൽ യൂനിറ്റ് ആരംഭിച്ചു. കോവിഡ് കേസുകൾ കണ്ടെത്താൻ പരിശീലനം ലഭിച്ച കെ 9 പൊലീസ് നായ്ക്കളെയാണ് കൂടുതൽ മേഖലകളിലേക്ക് വിന്യസിച്ചത്. ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ നടത്തിയ പരീക്ഷണങ്ങൾ വിജയിച്ചതിനെ തുടർന്നാണ് നടപടി.
സംശയാസ്പദമായ വ്യക്തികളുടെ കക്ഷത്തിൽ നിന്നെടുക്കുന്ന സാമ്പിളിനെ ആശ്രയിച്ചാണ് നായ്ക്കൾ രോഗനിർണയം നടത്തുന്നത്. വിമാന യാത്രക്കാർക്കിടയിൽ കോവിഡ് രോഗം കണ്ടെത്തുന്നതിന് ഒന്നിലധികം എൻട്രി പോയൻറുകളിൽ സ്നിഫർ നായ്ക്കളെ നിയോഗിച്ചിട്ടുണ്ട്. അബൂദബി, ഷാർജ വിമാനത്താവളങ്ങളിലും സൗദി -യു.എ.ഇ അതിർത്തിയായ ഗുവൈഫാത്ത് ചെക്പോസ്റ്റിലും നായ്ക്കളെ വിന്യസിച്ചിട്ടുണ്ട്. നായ്ക്കൾ വഴിയുള്ള പരിശോധനക്ക് കൂടുതൽ കൃത്യതയാർന്ന ഫലങ്ങൾ ലഭിക്കുന്നതായി പഠനത്തിൽ കണ്ടെത്തിയിരുന്നു. 98 ശതമാനവും വിജയകരമാണെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.