Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവാഹനത്തിൽ കുട്ടികൾ...

വാഹനത്തിൽ കുട്ടികൾ ഉള്ളപ്പോൾ പുകവലിച്ചാൽ 10,000 ദിർഹം പിഴ

text_fields
bookmark_border
വാഹനത്തിൽ കുട്ടികൾ ഉള്ളപ്പോൾ പുകവലിച്ചാൽ 10,000 ദിർഹം പിഴ
cancel

അബൂദബി: 12 വയസ്സിൽ താഴെയുള്ള കുട്ടികളോടൊപ്പം വാഹനത്തിൽ സഞ്ചരിക്കുമ്പോഴോ അടഞ്ഞ സ്ഥലത്തോ പുകവലിക്കുന്നത് നിയമലംഘനമെന്ന് ഫെഡറൽ പബ്ലിക് പ്രോസിക്യൂട്ടർ ഓഫിസ് അറിയിച്ചു.

പൊതു-സ്വകാര്യ-ഇൻഡോർ ഗതാഗതങ്ങളിൽ കുട്ടികളുടെ സാന്നിധ്യത്തിൽ പുകവലിക്കുന്നത് അവരുടെ അവകാശത്തിനു നേരെയുള്ള ലംഘനമാണ്. നിയമലംഘനം നടത്തുന്നവർക്കെതിരെ 10,000 ദിർഹം വരെ പിഴ ചുമത്തും. പുകയിലയോ പുകയില ഉൽപന്നങ്ങളോ കുട്ടികൾക്ക് വിൽക്കുന്നതും നിയമലംഘനമാണ്. വാങ്ങുന്നയാൾക്ക് 18 വയസ്സായതി​െൻറ തെളിവ് ആവശ്യപ്പെടാനും വിൽപനക്കാരന് അവകാശമുണ്ട്.

രാജ്യവ്യാപകമായി ട്രാഫിക് ആൻഡ് പട്രോളിങ് ഓഫിസർമാർ 12 വയസ്സിൽ താഴെയുള്ള കുട്ടികൾ വാഹനങ്ങളിൽ ഉണ്ടായാൽ പുകവലിക്കുന്നവരെ പിടികൂടും.

ആദ്യ തവണ പിടികൂടുന്ന കുറ്റവാളികൾക്കുള്ള പിഴ 500 ദിർഹമാണ്. അതേസമയം, നിയമലംഘനം ആവർത്തിച്ചാൽ പിഴ 10,000 ദിർഹം ഈടാക്കാമെന്ന് പുകയില നിയന്ത്രണ നിയമത്തിൽ പറഞ്ഞിരിക്കുന്നതായും അധികൃതർ വ്യക്തമാക്കി. ലഹരിപാനീയങ്ങളോ ആരോഗ്യത്തിന് അപകടമുണ്ടാക്കുന്ന മറ്റേതെങ്കിലും പദാർഥങ്ങളോ കുട്ടികൾക്ക് വിൽക്കുന്നതും നിയമലംഘനമാണ്.

ജീവിക്കാനുള്ള കുട്ടികളുടെ അവകാശം, നിലനിൽപ്, വികസനം എന്നിവ സുഗമമാക്കുന്നതിന് ആവശ്യമായ എല്ലാ അവസരങ്ങളും നൽകണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:smoking banAbu Dhabi
News Summary - Smoking while having children in the vehicle carries a fine of 10,000 dirhams
Next Story