‘സേവന’ വഴിയിൽ എസ്.എൻ.ഡി.പി
text_fieldsഎസ്.എന്‍.ഡി.പി സേവനം യു.എ.ഇ റാസല്‍ഖൈമ യൂനിയന്‍ ഭാരവാഹികളായ അനില്‍ വിദ്യാധരന് (പ്രസി.), രാജന് പുല്ലിതടത്തില് (വൈ.പ്രസി.), സുഭാഷ് സുരേന്ദ്രന് (സെക്ര.), കിഷോര്‍ രാമന്‍കുട്ടി, സന്തോഷ് കുമാര്‍, സതീഷ് കുമാര്‍, അനിരുദ്ധന്, സുരേന്ദ്ര ബാബു, പുഷ്പന് ഗോവിന്ദന്, ഉണ്ണി ഗംഗാധരന്, ശീല രാജീവന്, ജ്യോതി രാജന് തുടങ്ങിയവർ
ശ്രീനാരായണ ഗുരുവിന്റെ മഹദ് സന്ദേശം ഉയര്‍ത്തി ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ അംഗീകാരത്തോടെ 2002ലാണ് അറബ് ഐക്യ നാടുകളില്‍ എസ്.എന്‍.ഡി.പി സേവനം യൂനിയന്‍ പിറവിയെടുത്തത്. ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. ജോര്‍ജ് ജോസഫിന്റെ മുഖ്യ രക്ഷാകര്തൃത്തില്ലായിരുന്നു യൂനിയന്റെ രൂപവത്കരണം. ‘അവനവനാത്മസുഖത്തിനാചരിക്കുന്നവയപരന് സുഖത്തിന് സുഖത്തിനായി വരേണം’ എന്ന ഗുരുവചനത്തെ അന്വര്‍ഥമാക്കുന്ന പ്രവര്‍ത്തനങ്ങളുമായി യു.എ.ഇയിലെ സാമൂഹിക-സാംസ്ക്കാരിക പരിസരങ്ങളില്‍ സജീവ സാന്നിധ്യമാണ് എസ്.എന്‍.ഡി.പി സേവനം. കുടുംബങ്ങള്‍ ഉള്‍പ്പെടെ 16,000ത്തോളം അംഗങ്ങളാണ് എസ്.എന്‍.ഡി.പി സേവനത്തിനുള്ളത്. ഇതര എമിറേറ്റുകള്‍ക്കും അല്‍ ഐനുമൊപ്പം ഉത്തരദേശത്തെ വശ്യമനോഹരമായ റാസല്‍ഖൈമയിലും എസ്.എന്‍.ഡി.പി സേവനം പ്രവര്‍ത്തിച്ച് വരുന്നു. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അനുഗ്രഹാശിസുകളും യു.എ.ഇയിൽ എസ്.എന്‍.ഡി.പി സേവനത്തിനുണ്ട്. യു.എ.ഇയിലെ വിവിധ എമിറേറ്റുകളിലെ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനായ് ഒരു കേന്ദ്ര സംവിധാനമായ സെൻട്രൽ കമ്മിറ്റിയും എസ്.എൻ.ഡി.പി യൂനിയനുണ്ട്. ഇതിന്റെ ചെയർമാൻ എം.കെ. രാജന്, വൈസ് ചെയർമാൻ ശ്രീധരൻ പ്രസാദ്, സെക്രട്ടറി വചസ്പതി, ട്രഷറർ ജെ.ആര്.സി ബാബു എന്നിവരുടെ നേതൃത്വത്തിൽ ജാതി-മത-ഭാഷകള്‍ക്കതീതമായി യു.എ.ഇയിലെ പ്രവാസി സമൂഹത്തിന്റെ നന്മ ലക്ഷ്യമാക്കിയുള്ള അജണ്ടകളിലാണ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനം. രോഗങ്ങളാലും അപകടങ്ങളിലകപ്പെട്ടും യു.എ.ഇയിലെ വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്ന ഒട്ടേറെ രോഗികളെ നാട്ടിലെത്തിക്കാനും ചികിത്സയിനത്തില്‍ നിരവധി ഇന്ത്യക്കാര്‍ക്ക് സാമ്പത്തിക സഹായം നല്‍കാനും കഴിഞ്ഞ കാലയളവില്‍ എസ്.എന്‍.ഡി.പിക്ക് സാധിച്ചു. മരണപ്പെടുന്നവരുടെ മൃതദേഹം കാലതാമസം കൂടാതെ നാട്ടിലെത്തിക്കുന്നതിന് വേണ്ട സഹായവും തുടര്‍ച്ചയായി നല്കി വരുന്നു. ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സഹകരണത്തോടെ സൗജന്യമായി മൃതദേഹം നാട്ടിലെത്തിക്കുന്നതിനും സ്ട്രക്ച്ചര്‍ സംവിധാനത്തോടെ രോഗികളെ നാട്ടിലെത്തിക്കുന്നതിനും എസ്.എന്‍.ഡി.പി മുന്‍കൈയെടുത്തു. ജയിലുകളില്‍ കഴിയുന്നവര്‍ക്ക് വിമാന ടിക്കറ്റ് ലഭ്യമാക്കല്‍, ജയിലിലകപ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിച്ച് നിയമസഹായം നല്കി നിരപരാധിത്വം തെളിയിച്ച് യു.എ.ഇയില്‍ തുടര്‍ന്നും ജോലി ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കല്‍, തൊഴിലാളികളുടെ പ്രശ്നങ്ങള്‍, ലേബര്‍ ക്യാമ്പുകളില്‍ ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ എത്തിക്കുന്നതിനും കൂട്ടായ്മ മുന്നിലുണ്ട്. എസ്.എന്‍.ഡി.പി സേവനം അംഗങ്ങള്‍ക്കായുള്ള പദ്ധതികള്‍ മറ്റു കൂട്ടായ്മകള്‍ക്കും മാതൃകയാണ്. കുറഞ്ഞ പ്രീമിയത്തിലുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ അംഗങ്ങള്‍ക്ക് ഉറപ്പ് വരുത്തിയിട്ടുണ്ട്.
എം.കെ. രാജന് ചെയര്മാന്, ശ്രീധരന് പ്രസാദ് വൈസ് ചെയര്മാന്, കെ.എസ്. വാചസ്പതി സെക്രട്ടറി, ജെ.ആര്.സി. ബാബു ട്രഷറര്‍
റാസല്‍ഖൈമ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ആരോഗ്യ ബോധവത്കരണവും മെഡിക്കല്‍ ക്യാമ്പുകളും എസ്.എന്‍.ഡി.പി നടത്തി വരുന്നു. സേവന മികവിന് റാക് മന്ത്രാലയങ്ങളില്‍ നിന്ന് 20ഓളം പുരസ്കാരങ്ങളും സംഘടന നേടിയിട്ടുണ്ട്. അര്‍ഹരായവര്‍ക്ക് വിദ്യാഭ്യാസ സഹായം നല്‍കാനും 2012ല്‍ 30 നിര്‍ധന യുവതികള്‍ക്ക് മംഗല്യം ഒരുക്കുന്നതിന് മുന്നില്‍ നിന്നത് എസ്.എന്‍.ഡി.പി അബുദാബി യൂനിയൻ ആയിരുന്നുവെന്നതും പ്രസ്താവ്യമാണ്. അനില്‍ വിദ്യാധരന് (പ്രസി.), രാജന് പുല്ലിതടത്തില് (വൈ.പ്രസി.), സുഭാഷ് സുരേന്ദ്രന് (സെക്ര.), ജെ.ആര്.സി ബാബു (ഡയറക്ടര്‍ ബോര്‍ഡ് അംഗം), കിഷോര്‍ രാമന്‍കുട്ടി, സന്തോഷ് കുമാര്‍, സതീഷ് കുമാര്‍, അനിരുദ്ധന്, സുദര്ശനന്, സുരേന്ദ്ര ബാബു (കൗണ്‍സിലര്‍), പുഷ്പന് ഗോവിന്ദന്, ഉണ്ണി ഗംഗാധരന്, സനല്‍കുമാര്‍ (പഞ്ചായത്ത് അംഗങ്ങള്‍). വനിതാ വിഭാഗം: ശീല രാജീവന് (പ്രസി.), ശൈനി സന്തോഷ് (വൈ.പ്രസി.), ജ്യോതി രാജന് (സെക്ര.). ബാലവേദി: അക്ഷയ് സുഭാഷ് (പ്രസി.), ലയ അനില്‍ (വൈ.പ്രസി.), ശ്രീനന്ദ സതീശ് (സെക്ര.) തുടങ്ങിയവരാണ് എസ്.എന്‍.ഡി.പി സേവനം യു.എ.ഇ റാസല്‍ഖൈമ യൂനിയന്‍െറ നിലവിലെ ഭാരവാഹികള്‍.
സതീഷ് കുമാര്‍ ശിവന് (ഇന്ത്യൻ കോൺസൽ ജനറൽ), എസ്.എ. സലീം (പ്രസിഡന്റ്, റാക് ഇന്ത്യന്‍ അസോസിയേഷന്), സുഭാഷ് സുരേന്ദ്രന് (പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍, ട്രിബ്യൂട്ട്സ് ടു റാക് വെറ്ററന്‍സ്)
21 സേവന വർഷങ്ങൾ; നിർധനർക്ക് 25 പാർപ്പിടങ്ങൾ
മഴവില്‍ ഭൂമിയില്‍ എസ്.എന്‍.ഡി.പി സേവനം യു.എ.ഇ അതിന്റെ പ്രവര്‍ത്തനം 21 വര്‍ഷം പൂര്‍ത്തീകരിക്കുന്ന സന്തോഷ മുഹൂര്‍ത്തം എങ്ങനെ ആഘോഷിക്കണമെന്ന ചിന്തയില്‍ നിന്നാണ് നാട്ടില്‍ നിര്‍ധനര്‍ക്ക് ഒരു പാര്‍പ്പിടം എന്ന ആശയത്തിലേക്ക് പ്രവര്‍ത്തകരും പ്രസ്ഥാനവും എത്തുന്നത്. എസ്.എന്‍.ഡി.പി അംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെ തികച്ചും അര്ഹരായവര്ക്കായാണ് ഭവന പദ്ധതി ഒരുങ്ങുന്നത്. എസ്.എന്‍.ഡി.പി സേവനം യു.എ.ഇയുടെ 20 വീടുകള്‍ കൂടാതെ വ്യവസായ പ്രമുഖനും മനുഷ്യ സ്നേഹിയും എസ്.എന്‍.ഡി.പിയുടെ മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും ഒപ്പമുള്ള ലുലു എം.ഡി എം.എ. യൂസഫലിയും ഈ മാനുഷിക പ്രവൃത്തിയോടൊപ്പമുണ്ട്. 20 വീടുകളോടൊപ്പം എം.എ. യൂസഫലിയുടെ വക അഞ്ച് വീടുകള്‍ ഉള്‍പ്പെടെ 25 വീടുകളാണ് എസ്.എന്‍.ഡി.പി സേവനം യു.എ.ഇയുടെ 21ാം വാര്‍ഷികാഘോഷ വേളയില്‍ നിര്‍ധനര്‍ക്കായി ഒരുങ്ങുന്നതെന്നറിയിക്കുന്നതില് നിറഞ്ഞ ചാരിതാര്‍ഥ്യം.
പ്രൗഢം, ഗംഭീരം; ‘ട്രിബ്യൂട്ട്സ് ടു റാക് വെറ്ററന്‍സ് 2024’
ഗള്‍ഫ് മണലാരണ്യത്തില്‍ മാതൃകാപരമായ സാംസ്ക്കാരിക-സേവന പ്രവൃത്തികളില്‍ വ്യാപൃതരായ എസ്.എന്‍.ഡി.പി സേവനം യു.എ.ഇ കോണ്‍സല്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ റാസല്‍ഖൈമയില്‍ ഒരുക്കിയ ‘ട്രിബ്യൂട്ട്സ് ടു റാക് വെറ്ററന്‍സ് 2024’ ചടങ്ങ് കാണികള്‍ക്ക് വേറിട്ട അനുഭവമായി. അരനൂറ്റാണ്ട് ഗള്‍ഫ് പ്രവാസം പൂര്‍ത്തിയാക്കിയ റാസല്‍ഖൈമയിലെ ഇന്ത്യക്കാരെ ആദരിക്കുക വഴി സാംസ്ക്കാരിക ചടങ്ങിന് പുതിയ മാനം നല്‍കുകയായിരുന്നു എസ്.എന്‍.ഡി.പി സേവനം യു.എ.ഇ റാക് യൂനിയന്‍.
കമറുദ്ദീന് കെ.എം, വേലായുധന് സുശീലന്, അഡ്വ. സണ്ണി വര്‍ഗീസ്, അശോകന് കരുണാകരന്, ഹബീബുറഹ്മാന് മുണ്ടോള്‍, വസ്വാനി, സുരേഷ്കുമാര്‍ കെ.
കമറുദ്ദീന് കെ.എം, വേലായുധന് സുശീലന്, അഡ്വ. സണ്ണി വര്‍ഗീസ്, അശോകന് കരുണാകരന്, ഹബീബുറഹ്മാന് മുണ്ടോള്‍, വസ്വാനി, സുരേഷ്കുമാര്‍ .കെ. തുടങ്ങിയവര്‍ പ്രൗഢ ചടങ്ങിനെ സാക്ഷി നിര്‍ത്തിയാണ് ശ്രീനാരയണീയ പ്രസ്ഥാനത്തിന്‍െറ ആദരവ് ഏറ്റുവാങ്ങിയത്. 50 ആണ്ടുകള്‍ മരുഭൂ ജീവിതം പൂര്‍ത്തീകരിച്ച മഹദ് വ്യക്തിത്വങ്ങള്‍ യു.എ.ഇയുടെ വളര്‍ച്ചക്കൊപ്പം നിന്ന് ഇന്ത്യയുടെ സമ്പദ്ഘടനയെ ശക്തിപ്പെടുത്തിയവരെന്ന നിലയില്‍ ഓര്‍മിക്കപ്പെടുമെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു. എസ്.എന്‍.ഡി.പി സേവനം യു.എ.ഇയിലെ ഓരോ അംഗവും മനം നിറഞ്ഞ സന്തോഷത്തിലാണ്. ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് ആദരവ് സ്വീകരിക്കാനത്തെിയ മഹദ് വ്യക്തിത്വങ്ങള്‍, ചടങ്ങിലെ മഹനീയ സാന്നിധ്യമായ ബഹുമാന്യനായ ദുബൈ ഡെപ്യുട്ടി കോൺസൽ ജനറൽ യതീൻ പട്ടേൽ, ഇന്ത്യൻ അസോസിയേഷൻ, ഇന്ത്യൻ റിലീഫ് കമ്മിറ്റി, കേരള സമാജം, കെ.എം.സി.സി, ചേതന, ഇന്‍കാസ്, സേവനം എമിറേറ്റ്സ് യു.എ.ഇ, യുവകലാ സാഹിതി, നോളജ് തിയേറ്റര്‍, കേരള പ്രവാസി ഫോറം, ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍, മലയാളം മിഷന്, റാക് ഇന്ത്യന്‍ സ്കൂള്‍, സ്കോളേഴ്സ്, ഇന്ത്യന്‍ പബ്ളിക്, ഐഡിയല്‍, ന്യൂ ഇന്ത്യന്‍ തുടങ്ങി റാസല്‍ഖൈമയിലെ വിവിധ കൂട്ടായ്മകളുടെ ഭാരവാഹികളോടും പ്രവര്‍ത്തകരോടും കുടുംബ സദസ്സിനോടും സ്ഥാപനങ്ങളോടും ഹൃദയം നിറഞ്ഞ നന്ദിയും സംഘാടകരായ എസ്.എന്‍.ഡി.പി സേവനം യു.എ.ഇ രേഖപ്പെടുത്തുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.