സേവനം എസ്.എന്‍.ഡി.പി യോഗം അല്‍ ഐന്‍ യൂനിയന്‍ കലോത്സവം
text_fieldsഅല്‍ ഐന്‍: സേവനം എസ്.എന്‍.ഡി.പി യോഗം അല്‍ ഐന്‍ യൂനിയന്‍ വനിത വിഭാഗത്തിന്റെ നേതൃത്വത്തില്‍ കലോത്സവം സംഘടിപ്പിച്ചു. പന്ത്രണ്ടാമത്തെ വര്‍ഷമാണ് കലോത്സവം നടത്തുന്നത്. ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ നടന്ന പരിപാടിയിൽ നൂറിലധികം കുട്ടികള്‍ 35ഓളം ഇനങ്ങളിലായി പങ്കെടുത്തു. ചിത്രരചന, പ്രസംഗം, പ്രച്ഛന്നവേഷം, സിനിമാറ്റിക് ഡാന്‍സ്, കഥാരചന, ഡിക്ഷ്ണറി മേക്കിങ്, റൂബിക്സ് ക്യൂബ് തുടങ്ങിയ ഇനങ്ങളില്‍ മത്സരങ്ങള്‍ നടന്നു.
മത്സര വിജയികള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്കി. സേവനം എസ്.എന്‍.ഡി.പി യോഗം അല്‍ ഐന്‍ യൂനിയന്‍ വനിത വിഭാഗം പ്രസിഡന്റ് ജയശ്രീ അനിമോന്, സെക്രട്ടറി സ്മിത രാജേഷ്, വൈസ് പ്രസിഡന്റ് കൃഷ്ണ ഉജാല്‍, ട്രഷറർ സിന്ധു ദിനേശ് എന്നിവര്‍ നേതൃത്വം നല്കി.
സമാപന സമ്മേളനവും സമ്മാനദാനവും ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് മുബാറക്ക് മുസ്തഫ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മണികണ്ഠന്, ജോ. സെക്രട്ടറി കെ.വി. ഈസ, വിമന്‍സ് ഫോറം ചെയർപേഴ്സൻ റസിയ ഇഫ്തിക്കര്‍, യുനൈറ്റഡ് മൂവ്മെന്റ് മുന്‍ ചെയര്മാന് ജിമ്മി, ഡോക്ടര്‍ ഷാഹുല്‍ ഹമീദ്, മധു, യൂനിയന്‍ പ്രസിഡന്റ് അനിമോന് രവീന്ദ്രന്, സെക്രട്ടറി രാജേഷ് ദേവദാസന്, വൈസ് പ്രസിഡന്റ് ദിനേശ് എം.ബി, യോഗം ഡയറക്ടര്‍ ബോര്‍ഡ് മെംബറും സെന്‍ട്രല്‍ കമ്മിറ്റി ജോയന്റ് സെക്രട്ടറിയുമായ സുരേഷ് തിരുക്കുളം എന്നിവർ സംസാരിച്ചു. സംഘടന നേതാക്കള്‍, ഐ.എസ്.സി. മാനേജിങ് കമ്മിറ്റി അംഗങ്ങള്‍, സേവനം കുടുംബാംഗങ്ങള്‍, വ്യവസായ പ്രമുഖര്‍ എന്നിവർ പങ്കെടുത്തു. അബൂദബി ഭരത് മുരളി നാടകോത്സവത്തില്‍ പങ്കെടുത്ത ശ്രീജ ശ്രീനിവാസ്, രാജീവ് തങ്കപ്പന്, മാസ്റ്റര്‍ പാർഥിവ് പ്രഭാത് തുടങ്ങിയവരെ വേദിയില്‍ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.