സാമൂഹിക പ്രവർത്തകൻ സി.കെ. പ്രകാശൻ നിര്യാതനായി
text_fieldsനാട്ടിൽ
ചികിത്സയിലായിരുന്നു
സലാല: അസുഖബാധിതനായി നാട്ടിൽ ചികിത്സയിലായിരുന്ന സലാലയിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ സി.കെ. പ്രകാശൻ നിര്യാതനായി. കണ്ണൂർ മിംസ് ആശുപത്രിയിൽ ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെയാണ് മരിച്ചത്.
ലിവർ സീറോസിസ് ബാധിച്ച് ചികിത്സയിലായിരുന്നു. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിനടുത്ത് ചിറ്റാരിപ്പറമ്പ് സ്വദേശിയാണ്. ചൊവ്വാഴ്ച രാത്രിയോടെ വീട്ടിലെത്തിച്ച മൃതദേഹം ഇന്ന് സംസ്കരിക്കുമെന്ന് ബന്ധുവായ സിദ്ധാർഥ് പറഞ്ഞു.
കഴിഞ്ഞ നവംബർ അഞ്ചിനാണ് ചികിത്സക്കായി ഇദ്ദേഹം നാട്ടിലേക്ക് പോയത്. പ്രകാശെൻറ ചികിത്സക്കായി നാട്ടിലും സലാലയിലും ചികിത്സ കമ്മിറ്റി രൂപവത്കരിച്ചിരുന്നു. മുൻമന്ത്രി കെ.കെ. ഷൈലജ ചെയർമാനായിരുന്നു. 'താങ്ങായി നടന്നവൻ തണൽ തേടുന്നു' എന്ന തലക്കെട്ടിൽ കഴിഞ്ഞ ജൂലൈ 23ന് ഗൾഫ് മാധ്യമം വാർത്ത നൽകിയിരുന്നു.
പ്രസന്നയാണ് ഭാര്യ. മകൻ പ്രണവ് ഇന്നലെ ദുബൈയിൽനിന്ന് എത്തിയിട്ടുണ്ട്.
സി.എ. വിദ്യാർഥിനി പാർവതി മകളാണ്. കൈരളി സലാലയുടെ വിവിധ ഉത്തരവാദിത്തങ്ങൾ വഹിച്ച അദ്ദേഹം ദീർഘകാലം കേന്ദ്ര കമ്മിറ്റിയംഗമായിരുന്നു. പ്രകാശെൻറ നിര്യാണത്തിൽ കൈരളി സലാല അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.