സാമൂഹിക മാധ്യമങ്ങള്‍ ബദല്‍ വിവര സ്രോതസ്സായി-തരൂര്‍
text_fieldsപരമ്പരാഗത മാധ്യമ സംവിധാനങ്ങള്‍ക്കു ബദലായി സാമൂഹിക മാധ്യമങ്ങള്‍ മാറിയതോടെ, ലോകത്ത് വിവരങ്ങള്‍ അറിയുന്നതിെൻറ കാലതാമസം ഒഴിവായതായി ഡോ. ശശി തരൂര്‍. അബൂദബി രാജ്യാന്തര പുസ്തകമേളയില്‍ 'ആഗോള പരിവര്‍ത്തനവും സോഫ്റ്റ് പവറിെൻറ ഭാവിയും'എന്ന ചർച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ രാജ്യങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍, എഴുത്തുകൊണ്ടുള്ള ശക്തി, എഴുത്തിെൻറ ഭാവി തുടങ്ങിയ വിഷയങ്ങളും പരിപാടിയില്‍ ചര്‍ച്ചായി.
സാമൂഹിക മാധ്യങ്ങള്‍ അവിഭാജ്യ ഘടകമായി മാറിയിട്ടുണ്ട്. നേതാക്കളും മറ്റും പറയുന്ന കാര്യങ്ങളുടെ വാര്‍ത്താമൂല്യം കണക്കാക്കിയാണ് മാധ്യമങ്ങള്‍ പുറത്തേക്ക് എത്തിക്കുന്നത്. സാമൂഹിക മാധ്യമങ്ങള്‍ വന്നതോടെ അത് സാധിക്കാതെയായി.
മാത്രമല്ല, പറയുന്നത് എങ്ങനെയാണ് ജനങ്ങളിലേക്ക് എത്തുന്നതെന്ന ആശങ്കക്ക് വകയില്ലാതായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.എ.ഇ. സാംസ്‌കാരിക പൊതുനയതന്ത്ര സഹമന്ത്രി എച്ച്.ഇ. ഉമര്‍ ഘോബാഷും ചർച്ചയില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.