ഓവർസ്റ്റേ സംബന്ധിച്ച സമൂഹ മാധ്യമ വാർത്തകൾ തെറ്റ് -ജി.ഡി.ആർ.എഫ്.എ
text_fieldsദുബൈ: വിസിറ്റ് വിസ ഓവർസ്റ്റേയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ദുബൈയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) വ്യക്തമാക്കി.
ഇത്തരം പ്രചാരണങ്ങൾ വിശ്വസിക്കരുതെന്നും വിവരങ്ങൾക്ക് ഡയറക്ടറേറ്റിന്റെ ഔദ്യോഗിക ചാനലുകളെ ആശ്രയിക്കണമെന്നും വകുപ്പ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.
അഞ്ച് ദിവസത്തിൽ കൂടുതൽ വിസിറ്റ് വിസ ഓവർസ്റ്റേ ചെയ്യുന്നവരെ അബ്സ്കോണ്ട് ചെയ്യുമെന്നും അവരുടെ പേരുകൾ കരിമ്പട്ടികയിൽ ചേർക്കുകയും രാജ്യത്തുനിന്ന് നാടുകടത്തുകയും ചെയ്യുമെന്ന വ്യാജ വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ദുബൈ ഇമിഗ്രേഷന്റെ പേരിലാണ് ഈ വാർത്തകൾ പ്രചരിപ്പിച്ചിരുന്നത്.
വിസിറ്റ് വിസ ഓവർസ്റ്റേയുമായി ബന്ധപ്പെട്ടും മറ്റു വിസ സംബന്ധമായ ഏത് അന്വേഷണങ്ങൾക്കും നേരിട്ട് ഓഫിസുമായോ അല്ലെങ്കിൽ ടോൾ ഫ്രീ നമ്പറായ 8005111ലോ ബന്ധപ്പെടണമെന്ന് ജി.ഡി.ആർ.എഫ്.എ ദുബൈ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.