സോഷ്യൽ മീഡിയ കെണികൾ; കുട്ടികളെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്
text_fieldsദുബൈ: സാമൂഹിക മാധ്യമങ്ങൾ വഴി സ്കൂൾ കുട്ടികളെ കെണിയിൽ വീഴ്ത്തുന്ന സംഭവങ്ങൾ പെരുകുന്നു. ഇതെത്തുടർന്ന് ഒാൺലൈൻ സെക്യൂരിറ്റി രംഗത്ത് പ്രവർത്തിക്കുന്ന കാസ്പെർസ്കി ലാബും ആക്ടീവ് എഡ്യൂക്കേഷനും കുട്ടികൾക്കായി സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് പ്രചാരണം തുടങ്ങി. എട്ടിനും 13 നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് പ്രധാനമായും ഇരകളാക്കപ്പെടുന്നത്.
യു.എ.ഇലെ 23 ശതമാനം രക്ഷിതാക്കളും കുട്ടികളുടെ സൈബർ സുരക്ഷയെക്കുറിച്ച് ആശങ്കാകുലരാണെന്ന് ഇവർ നടത്തിയ പഠനത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മധ്യപൂർവദേശത്തെ 80 ശതമാനം കുട്ടികളും ഇൻറർനെറ്റ് ആശയവിനിമയ മാധ്യമങ്ങളിൽ താൽപര്യം ഉള്ളവരാണ്. കൂടുതൽ പേരും സാമൂഹിക മാധ്യമങ്ങളുമായി ബന്ധപ്പെടുന്നവരാണ്.
യു.എ.ഇ മാത്രമെടുത്താലും ഇതേ അളവ് കുട്ടികൾ സോഷ്യൽ മീഡിയകളെ ആശ്രയിക്കുന്നതായി കാണാം. 'സോഫ്റ്റ്വെർ, ഓഡിയോ, വീഡിയോ' വിഭാഗമാണ് പിന്നീട് ഇവരെ ആകർഷിക്കുന്നത്. കാസ്പെർസ്കി ലാബ്, ബിടു ബി ഇൻറർനാഷണൽ എന്നിവ നടത്തിയ പഠനം കൂടുതൽ കാര്യങ്ങൾ വെളിവാക്കുന്നു. അപകടകരമായ ആളുകളുമായി ബന്ധപ്പെടാൻ 10 ശതമാനം കുട്ടികൾ ഇൻറർനെറ്റ് ഉപയോഗിച്ചിട്ടുണ്ട്., എട്ടു ശതമാനം കുട്ടികൾ സൈബർ ഭീഷണിക്ക് ഇരകളായിട്ടുണ്ട്. ഏഴ് ശതമാനം പേർ അതീവ സ്വകാര്യമായ വിവരങ്ങൾ മറ്റുള്ളവരുമായി പങ്കുെവച്ചിട്ടുണ്ട്.
വ്യക്തിപരമായി അറിയാവുന്നവർ മാത്രമായിരിക്കണം കുട്ടികളുടെ ഒാൺലൈൻ സുഹൃത്തുക്കളായിരിക്കേണ്ടതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അപരിചിതർ അയക്കുന്ന ലിങ്ക് തുറക്കാൻ അനുവദിക്കരുത്. ഒാൺലൈൻ സുരക്ഷയെക്കുറിച്ചും അതിലെ കെണികെളക്കുറിച്ചുകെുട്ടിളെ ബോധവത്ക്കരിക്കണം. രക്ഷകർത്താക്കളുടെ മേൽനോട്ടമുണ്ടായാൽ പോലും നൂറ് ശതമാനം സുരക്ഷ ഉറപ്പാക്കാനാവില്ലെന്ന് കാസ്പെർസ്കിയിലെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. സോഷ്യൽ മീഡിയ വഴി കുട്ടിക്ക് ബുദ്ധിമുട്ടുണ്ടായാൽ മാതാപിതാക്കൾക്ക് തിരിച്ചറിയാൻ ചില സൂചകങ്ങൾ ഉണ്ടെന്ന് അവർ പറയുന്നു.
വ്യക്തമായ കാരണമില്ലാതെ മനോനിലയിൽ പെട്ടെന്നുള്ള മാറ്റങ്ങൾ ഉണ്ടാകുന്നു. കമ്പ്യൂട്ടറും മൊബൈൽ ഫോണും മറ്റും ഉപയോഗിക്കുന്ന ശൈലി മാറ്റുന്നു. രാത്രി ഉണർന്ന് ഇവ പരിശോധിക്കുന്നത് ഉദാഹരണം. അവരെക്കാൾ വലിയ പ്രായവ്യത്യാസമുള്ള "ചങ്ങാതിമാരുടെ" സാന്നിധ്യം. കുട്ടിയുടെ സാമൂഹിക മാധ്യമ പേജിൽ മോശപ്പെട്ട ഇമേജുകളും സന്ദേശങ്ങളും കാണുക. കുട്ടികൾ അവരുടെ പേജ് സാമൂഹിക മാധ്യമങ്ങളിൽ നിന്ന് ഇല്ലാതാക്കുന്നു തുടങ്ങിയവയാവണവ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.