ദുബൈ പൊലീസ് 3000 വ്യാജ സമൂഹ മാധ്യമ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു
text_fieldsദുബൈ: കഴിഞ്ഞ വർഷം ദുബൈ പൊലീസ് 3000ത്തോളം വ്യാജ സമൂഹ മാധ്യമ അക്കൗണ്ടുകൾ ബ്ലോക്ക് ചെ യ്തു. 2017, 2016 വർഷങ്ങളെ അപേക്ഷിച്ച് കൂടുതലാണ് 2018ൽ ബ്ലോക്ക് ചെയ്ത അക്കൗണ്ടുകൾ. 2017ൽ 1799, 2016 ൽ 1899 അക്കൗണ്ടുകളാണ് ബ്ലോക്ക് ചെയ്തിരുന്നത്. ആൾമാറാട്ടം നടത്തി സൃഷ്ടിച്ച 500ലധികം അക്കൗണ്ടുകളാണ് ബ്ലോക്ക് ചെയ്തതെന്ന് കുറ്റാന്വേഷണ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജമാൽ സാലിം ആൽ ജല്ലാഫ് അറിയിച്ചു.
സൈബർ കുറ്റകൃത്യത്തിനും ഹാക്കിങ്ങിനും ഇരയാകാൻ കൂടുതൽ സാധ്യത പ്രശസ്തരുടെ അക്കൗണ്ടുകളാണെന്ന് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. സമൂഹ മാധ്യമ അക്കൗണ്ടുകൾ ജനങ്ങൾ സുരക്ഷിതമായി ഉപയോഗിക്കണം. എന്തെങ്കിലും നിയമലംഘനമോ അവഹേളനമോ നേരിട്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണം. അക്കൗണ്ടുകളുെട വിശ്വാസ്യത ഉറപ്പുവരുത്താൻ പ്രശസ്ത വ്യക്തികൾ അക്കൗണ്ടുകളിൽ ശരിയായ പേര് ഉപേയാഗിക്കണമെന്നും പൊലീസ് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.