ഹാക്ക് ചെയ്ത 434 സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഷാര്‍ജ പൊലീസ് കണ്ടെടുത്തു
text_fieldsഷാര്‍ജ: ഇൗ വർഷത്തെ ആദ്യപകുതിയിൽ ഹാക്ക് ചെയ്യപ്പെട്ട 434 സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഷ ാര്‍ജ പൊലീസിലെ സൈബര്‍ വിഭാഗം കണ്ടെടുത്തു. ഇത്തരം നിയമലംഘനങ്ങള്‍ ഇല്ലാതാക്കാന്‍ ഹാക്കിങ് സംഭവങ്ങള്‍ ഉടനടി റിപ്പോര്‍ട്ട് ചെയ്യണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. സമൂഹ മാധ്യമ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടാൽ ഇക്കാര്യം വെബ്സൈറ്റ് വഴി ഷാര്‍ജ പൊലീസില്‍ പരാതിപ്പെടാനുള്ള സൗകര്യമുണ്ട്.
വാട്ട്സ്ആപ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടാൽ വീട്ടിലിരുന്നു തന്നെ പൊലീസ് പ്ലാറ്റ്ഫോമുമായി ബന്ധപ്പെട്ട് അടിയന്തര സാങ്കേതിക സഹായം തേടാനാകുമെന്ന് ഷാര്‍ജ പൊലീസിലെ കുറ്റാന്വേഷണ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഇബ്രാഹിം അല്‍ അജല്‍ പറഞ്ഞു. വാട്സാപ്പിന് പുറമെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, സ്നാപ്ചാറ്റ് അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെടുന്നുണ്ട്. അപരിചിതരുമായി ഓണ്‍ലൈനില്‍ ഇടപെടുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും അവർക്ക് വ്യക്തിഗത വിവരങ്ങള്‍ കൈമാറരുതെന്നും ബ്രിഗേഡിയര്‍ ഇബ്രാഹിം പറഞ്ഞു. ഒാൺലൈനിലെ തട്ടിപ്പുകാരെ തിരിച്ചറിയാന്‍ സഹായിക്കുന്നതിന് ഷാര്‍ജ പൊലീസ് അടുത്തിടെ ഒരു പഠനം പുറത്തിറക്കിയിരുന്നു. യഥാര്‍ഥവും വ്യാജവുമായ അക്കൗണ്ടുകള്‍ തമ്മില്‍ വേര്‍തിരിച്ചറിയാനുള്ള വഴികളുണ്ടെന്ന് പഠനം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.