സോഷ്യലാവണം സോഷ്യൽമീഡിയയിൽ
text_fieldsദുബൈ: സമൂഹമാധ്യമങ്ങളിലൂടെ ലോകത്തോട് സംവദിക്കുന്ന യു.എ.ഇ സ്വദേശികൾ സംസ്കാരസമ്പ ന്നതകൊണ്ടും കുലീനമായ പെരുമാറ്റം കൊണ്ടും രാജ്യത്തിെൻറ മുഖമായി മാറണമെന്ന് യു.എ.ഇ വൈ സ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ശൈഖ് സാഇദിെൻറ പിന്മുറക്കാരായ നാം അദ്ദേഹം ഉയർത്തിപ്പിടിച്ച പ്രൗഢപാരമ്പര്യവും മഹനീയ സംസ്കാരവും പകർന്നുതന്ന പാഠങ്ങളും അതേപടി പ്രതിഫലിപ്പിക്കുന്ന ഇടപെടലുകൾ നടത്താൻ പ്രത്യേകം ശ്രദ്ധിക്കണം.
രാജ്യത്തെ കുറിച്ച് വസ്തുതാപരമായ കാര്യങ്ങൾ മാത്രമേ പങ്കുവെക്കാവൂ. മറ്റുള്ളവരെ പരിഹസിക്കുകയും അധാർമികവും അവാസ്തവുമായ കാര്യങ്ങൾ സംസാരിക്കുകയും ചെയ്യുന്നവരിൽനിന്ന് കൃത്യമായി അകലം പാലിക്കുകയോ അവരെ പൂർണമായി അവഗണിക്കുകയോ വേണം. പക്വതയും കുലീനതയും പ്രകടമാകുന്ന സന്ദേശങ്ങൾ മാത്രമേ ഇമറാത്തികൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കാവൂ തുടങ്ങിയ നിർദേശങ്ങളാണ് ദുബൈ ഭരണാധികാരി ഇമറാത്തികൾക്ക് നൽകുന്ന നിർദേശങ്ങളിൽ പ്രമുഖം.
സമൂഹമാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന ഇമറാത്തി ജനങ്ങൾ കൃത്യമായി പാലിക്കേണ്ട നിർദേശങ്ങളെന്ന നിലയിൽ സ്വന്തം ട്വിറ്റർ പേജിലാണ് ശൈഖ് മുഹമ്മദ് ബിൻ റാശിദ് പത്തിന മാർഗനിർദേശങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇടപെടുമ്പോൾ എന്തൊക്കെ സ്വഭാവഗുണങ്ങളാണ് ഇമറാത്തി പൗരന്മാർക്ക് വേണ്ടതെന്ന ചോദ്യമുന്നയിച്ചാണ് അറബിയിലുള്ള പോസ്റ്റ് ആരംഭിക്കുന്നത്. അതിന് ഉത്തരമെന്നോണം 10 നിർദേശങ്ങളാണ് അദ്ദേഹം അക്കമിട്ട് നിരത്തിയിരിക്കുന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.